Breaking News

Trending right now:
Description
 
Aug 04, 2016

റോഡില്‍ വച്ചു ഗവണ്‍മെന്റ്‌ പ്ലീഡര്‍ അപമാനിച്ചു, കേസ്‌ പിന്‍വലിക്കാന്‍ അമ്മയും ഭാര്യയും കരഞ്ഞു കാലുപിടിച്ചു; യുവതിയുടെ വിശദീകരണം

image
കൊച്ചി: ഗവണ്‍മെന്റ്‌ പ്ലീഡര്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നു പിടിച്ചു അപമാനിച്ചുവെന്നു യുവതി. കേസായപ്പോള്‍ വക്കീലന്‍മാരായ സുഹൃത്തുക്കളെ ഉപയോഗിച്ചു തനിക്കെതിരെ അപവാദപ്രചരണം നടത്തുകയാണെന്നും യുവതി. ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ അമ്മയും ഭാര്യയും പിതാവും അടക്കമുള്ളവന്‍ തന്നെ വന്നു കണ്ടു കേസില്‍ നിന്നു പിന്മാറണമെന്നു അപേക്ഷിച്ചു. ധനേഷിന്റെ ഭാര്യ ആത്മഹത്യയ്‌്‌ക്ക്‌ ശ്രമിച്ചുവെന്നും കുടുംബജീവിതം തകര്‍ക്കരതെന്നും ധനേഷിന്റെ അമ്മയടക്കമുള്ളവര്‍ കണ്ണീരോടെ അപേക്ഷിച്ചു.

ധനേഷിനെ തനിക്ക്‌ മുന്‍പരിചയം ഇല്ലെന്നും സംഭവ ദിവസമാണ്‌ ആദ്യം കണ്ടെതെന്നും യുവതി. നാട്ടുകാരാണ്‌ പിടികൂടിയത്‌. ആദ്യം മാല പൊട്ടിക്കാന്‍ വന്ന കള്ളനാണെന്നാണ്‌ നാട്ടുകാര്‍ കരുതിയത്‌. പിന്നീടാണ്‌ പീഡന ശ്രമമാണെന്നു മനസിലായത്‌.
പിടിയിലായതോടെ ക്യാന്‍സര്‍ രോഗിയായ കുട്ടിയടക്കം രണ്ടു പെണ്‍കുട്ടികളുണ്ടെന്നും നാണം കെടുത്തരുതെന്നും പറഞ്ഞു.
ധനേഷ്‌ യുവതിയെ കടന്നു പിടിച്ചതായി ദൃക്‌സാക്ഷിമൊഴി നല്‍കിയിരുന്നു. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായ ധനേഷ്‌ മാത്യു മാഞ്ഞുരാന്‍ തന്നെ കടന്നു പിടിച്ചുവെന്ന മൊഴിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുന്നവെന്നും കേസ്‌ ഒഴിവാക്കുവാന്‍ സാധ്യമല്ലെന്നും പോലീസ്‌ പറഞ്ഞു.
കഴിഞ്ഞ പതിനാലിന്‌ രാത്രി ഏഴുമണിയോടെയാണ്‌ സംഭവം നടന്നത്‌. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ്‌ മാഞ്ഞുരാനെ പോലീസില്‍ഏല്‍പ്പിച്ചത്‌.