Breaking News

Trending right now:
Description
 
Aug 04, 2016

വിഎസ്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

image മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു. കാബിനറ്റ്‌ റാങ്കോടെ നിയമിക്കാനാണു മന്ത്രിസഭാ തീരുമാനം. ചെയര്‍മാനായ വിഎസ്‌ മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതില്ല. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതില്ല. മുന്‍ ചീഫ്‌ സെക്രട്ടറിമാരായ സി.പി. നായര്‍, നീലാ ഗംഗാധരന്‍ എന്നിവരെ കമ്മീഷന്‍ അംഗങ്ങളായും നിയമിച്ചു. ചീഫ്‌ സെക്രട്ടറി റാങ്കിലാണ്‌ ഇരുവരുടെയും നിയമനം. ഭരണപരിഷ്‌കാര സെക്രട്ടറി കമ്മിഷന്റെയും സെക്രട്ടറിയാകും. ഭരണ നിര്‍വഹണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ കമ്മിഷന്‍ രൂപീകരിച്ചത്‌. വിഎസിനു പുറമെ രണ്ടംഗങ്ങളെ സിപിഐയും സിപിഎമ്മും പങ്കിട്ടെടുക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. കാബിനറ്റ്‌ പദവിയുള്ളതിനാല്‍ മന്ത്രിമാര്‍ക്കുള്ളതുപോലെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിക്കാനും അധ്യക്ഷനു കഴിയും. സെക്രട്ടേറിയേറ്റില്‍ ഓഫീസുമുണ്ടാകും. സര്‍ക്കാര്‍ ചെലവില്‍ വിഎസിനു വീടും നല്‍കും. വിവിധ തലങ്ങളിലെ കൂടിയാലോചനകള്‍ക്കുശേഷമാണു കാബിനറ്റ്‌ റാങ്കോടെ അദ്ദേഹത്തെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ ധാരണയായത്‌. നിയമസഭാംഗമായ വിഎസിനെ ഇത്തരത്തില്‍ നിയമിക്കുന്നതിന്‌ ഇരട്ടപ്പദവി നിയമം തടസമാകുമെന്നുകണ്ട്‌ ബന്ധപ്പെട്ട നിയമത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. സംസ്ഥാനത്തെ നാലാമത്തെ ഭരണ പരിഷ്‌കാര കമ്മീഷനാണു നിലവില്‍ വരുന്നത്‌. മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, ഇ.കെ.നായനാര്‍, ഐഎഎസ്‌ ഉദ്യോഗസ്ഥനായ എം.കെ. വെള്ളോടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മുന്‍ കമ്മീഷനുകള്‍.