Breaking News

Trending right now:
Description
 
Aug 04, 2016

നടി ദീപിക പദുക്കോണ്‍ കൊച്ചിയില്‍; കേരളത്തിലെ നീളന്‍ പുട്ട്‌ ഏറെയിഷ്ടം

image കൊച്ചിയില്‍ വീണ്ടും എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ബോളിവുഡിന്റെ താരസുന്ദരി ദീപിക പദുക്കോണ്‍. കൊച്ചി ലുലുമാളില്‍ പ്രമുഖ വാച്ച്‌ ബ്രാന്‍ഡായ ടീസോയുടെ ബുത്തീക്‌ സ്‌റ്റോര്‍ ഉദ്‌ഘാടനത്തിന്‌ എത്തിയ നടിയാണ്‌ ആരാധകരോട്‌ കൊച്ചിക്കാര്യങ്ങള്‍ ഉള്‍പ്പെടെ സംസാരിച്ചത്‌. കുട്ടിക്കാലത്ത്‌ പിതാവ്‌ പ്രകാശ്‌ പദുക്കോണിന്റെ കൈപിടിച്ചു പലവട്ടം കൊച്ചികണ്ട ദീപികയ്‌ക്കു കേരളം ഒട്ടും അന്യമല്ല. മോഡലിംഗിലൂടെ തന്റെ കരിയര്‍ ആരംഭിച്ചത്‌. പല തവണ. നടിയെന്ന നിലയില്‍ വലിയ സ്വീകരണമാണ്‌ കൊച്ചി നല്‍കിയതെന്നും ദീപിക വ്യക്തമാക്കി. കേരളത്തിന്റെ സ്വാദിഷ്ടമായ ഭക്ഷണം തനിക്കേറെ പ്രിയപ്പെട്ടതാണ്‌. കേരളത്തിന്റെ നീളന്‍ പുട്ടാണ്‌ ഇഷ്ടപ്പെട്ട വിഭവമെന്നു പറഞ്ഞപ്പോള്‍ ആരാധകരുടെ ഇടയില്‍ നിന്നു ഹര്‍ഷാരവമുയര്‍ന്നു. ഹോളിവുഡിലെ എന്‍ട്രി കരിയറിലെ വലിയ അവസരമായിട്ടാണ്‌ കാണുന്നത്‌. ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ നടന്‍ ആരാണെന്ന്‌ ചോദ്യത്തിന്‌ ആരുടേയും പേരുപറയാതെ എല്ലാവരെയും ഇഷ്ടമാണെന്നായിരുന്നു മറുപടി. ഓംശാന്തി ഓം തുടങ്ങിയ ഷാറൂഖ്‌ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ സൂപ്പര്‍ നായികയായ ദീപിക രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരില്‍ മുന്‍നിരയിലാണ്‌. ബാജീറാവു മസ്‌താനി, റാം ലീല, ചെന്നൈ എക്‌സ്‌പ്രസ്‌ തുടങ്ങി ശതകോടികള്‍ വാരിക്കൂട്ടിയ ചിത്രങ്ങളിലെ നായികയാണ്‌ ദീപിക.