Breaking News

Trending right now:
Description
 
Aug 02, 2016

ഇന്ത്യാ ഹെല്‍ത്ത്‌ ലൈന്‍ പദ്ധതി കേരളത്തില്‍ ആരംഭിച്ചു; ഡോക്ടറുടെ സേവനം ഇനി സൗജന്യം

image പാവപ്പെട്ട രോഗികള്‍ക്ക്‌ സ്വകാര്യ സ്‌പെഷലിസ്റ്റ്‌ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായി ലഭ്യമാക്കുന്ന ഇന്ത്യാ ഹെല്‍ത്ത്‌ ലൈന്‍ പദ്ധതിക്ക്‌ കേരളത്തില്‍ തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാകും. കേരളത്തില്‍ 2000 ഡോക്ടര്‍മാര്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്‌. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നുവരുന്ന പാവപ്പെട്ടവര്‍ക്കു ചികിത്സാ സൗജന്യം ലഭ്യമാക്കുകയെന്ന ലക്ഷത്തോടെ വിശ്വഹിന്ദു പരിഷത്ത്‌ രാജ്യാന്തര വര്‍ക്കിങ്‌ പ്രസിഡന്റും കാന്‍സര്‍ സര്‍ജനുമായ ഡോ.പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണിത്‌. ഡോക്ടറുടെ സേവനം ആവശ്യമുള്ളവര്‍ 18 602 333 666 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചാല്‍ പദ്ധതിയുമായി സഹകരിക്കുന്ന ഏറ്റവും അടുത്തുള്ള ഡോക്ടറുടെ സേവനം രോഗിക്കു ലഭ്യമാകും.