Breaking News

Trending right now:
Description
 
Jan 07, 2013

സൗദിയില്‍ 90 കാരന്‌ 15 കാരി വധു; മൂന്നാംദിവസം വധു രക്ഷപ്പെട്ടു

image കൊച്ചുമകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ എന്താണ്‌ പറയേണ്ടത്‌. വയസന്‌ വല്ലാത്ത പൂതിതന്നെ എന്നൊക്കെയാവും നമ്മുടെ നാട്ടില്‍ പറയുക. സൗദിയില്‍ ഇത്തരമൊരു വിവാഹം നടന്നത്‌ വന്‍ പ്രതിഷേധം ഉണ്ടാക്കിയിരിക്കുകയാണ്‌. സൗദിയില്‍ 90 വയസുള്ള വൃദ്ധന്‍ 15 വയസുള്ള പെണ്‍കുട്ടിയെയാണ്‌ വിവാഹം ചെയ്‌തത്‌. സംഭവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതിക്ഷേധം വ്യാപകമാകുന്നതായാണ്‌ റിപ്പോര്‍ട്ട്‌. മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തെത്തി കഴിഞ്ഞു. 

വിവാഹശേഷം രണ്ടു ദിവസം ഭര്‍ത്താവിനെ മുറിയില്‍ നിന്നും പുറത്താക്കി അകത്തിരുന്ന പെണ്‍കുട്ടി മൂന്നാം ദിവസം ഭര്‍തൃവീട്ടില്‍ നിന്നും രക്ഷപ്പെട്ട്‌ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതായി അല്‍-അറേബ്യ റിപ്പോര്‍ട്ട്‌ ചെയ്‌തു. 

അതേസമയം, വന്‍തുക നല്‍കി നിയമപരമായാണ്‌ പെണ്‍കുട്ടിയെ വിവാഹം കഴിച്ചെതെന്ന വാദവുമായി വൃദ്ധനായ വരന്‍ രംഗത്തെത്തി. സ്‌ത്രീധനമായി 17,500 അമേരിക്കന്‍ ഡോളര്‍ നല്‍കിയതായി ഇയാള്‍ അവകാശപ്പെട്ടു. തുക തിരികെ നല്‍കുകയോ ഭാര്യയെ വിട്ടുതരികയോ ചെയ്യണം. അതല്ലെങ്കില്‍ കേസ്‌ കൊടുക്കുമെന്നാണ്‌ 90 കാരന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്‌.