Breaking News

Trending right now:
Description
 
Jul 31, 2016

പൊലീസിന്റെ ഭാഗത്തു തെറ്റുപറ്റി; ദുഃഖമുണ്ട്‌: ലോക്‌നാഥ്‌ ബെഹ്‌റ

image കോഴിക്കോട്‌ കോടതിവളപ്പിലും പൊലീസ്‌ സ്റ്റേഷനിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന അതിക്രമത്തില്‍ പൊലീസിന്‌ തെറ്റുപറ്റിയെന്നു സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. അനിഷ്ട സംഭവങ്ങളില്‍ താന്‍ ദുഃഖിതനാണ്‌. പൊലീസിന്റെ ഭാഗത്തു വീഴ്‌ചയുണ്ടായി. ഇത്തരമൊരു പ്രവൃത്തി പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകാന്‍ പാടില്ലായിരുന്നു. നടന്ന കാര്യങ്ങള്‍ ശരിയായില്ലെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ എസ്‌ഐയുടെ ഇടപെടലിനെക്കുറിച്ചു കൂടുതല്‍ പറയുന്നില്ല. ക്രിമിനല്‍കേസ്‌ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ജഡ്‌ജിയുടെ നിര്‍ദേശപ്രകാരമാണു മാധ്യമങ്ങളെ തടഞ്ഞതെന്ന എസ്‌ഐയുടെ വിശദീകരണം തെറ്റെന്നു വ്യക്തമായാല്‍ അദ്ദേഹത്തിനെതിരേ പെരുമാറ്റദൂഷ്യത്തിനു നടപടിയുണ്ടാകും. എസ്‌ഐ സസ്‌പെന്‍ഡു ചെയ്‌്‌തുവെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍നിന്നു മാധ്യമങ്ങളുടെ വാഹനം കൊണ്ടുപോയത്‌ ഒഴിവാക്കാമായിരുന്നു. മാധ്യമങ്ങളെ വിലക്കട്ടെയെന്ന്‌ എസ്‌ഐ കോടതിയോട്‌ ചോദിക്കുകയായിരുന്നു. മാധ്യമ വാഹനം തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ എസ്‌ഐ പ്രകോപനം ഉണ്ടാക്കിയെന്നും പൊലീസ്‌ മേധാവി ഡിജിപിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.