Breaking News

Trending right now:
Description
 
Jul 30, 2016

കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫേസ്‌ബുക്ക്‌ അക്കൗണ്ടുണ്ടാക്കിയ ആള്‍ പിടിയില്‍

image നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫേസ്‌ബുക്ക്‌ അക്കൗണ്ടുണ്ടാക്കി നടിയുടെ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചുവന്ന പന്തളം സ്വദേശി അരവിന്ദ്‌ ബാബുവിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അശ്ലീലചുവയുള്ള കമന്റുകളും പോസ്‌റ്റുകളും ഈ അക്കൗണ്ട്‌ വഴി അരവിന്ദ്‌ പ്രചരിപ്പിച്ചിരുന്നു. കാവ്യാമാധവന്‍ കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌. എറണാകുളം കായിക്കാമുറിയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്‌. നാലുവര്‍ഷമായി കാവ്യയുടെ പേരില്‍ ഇയാള്‍ വ്യാജ അക്കൗണ്ട്‌ ഉപയോഗിച്ചുവരുകയായിരുന്നു. സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ കാവ്യയുടെ പേരില്‍ ഇത്തരം 12 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നു കണ്ടെത്തി. ഇതുസംബന്ധിച്ച അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌.