Breaking News

Trending right now:
Description
 
Jul 30, 2016

തച്ചങ്കരിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന

image ഗതാഗത കമ്മിഷണര്‍ എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന ആരംഭിച്ചു. തച്ചങ്കരി ഗതാഗത കമ്മീഷണറായി ചുമതലയേറ്റശേഷം മോട്ടോര്‍ വാഹന വകുപ്പില്‍ നിരവധി ക്രമക്കേടുകള്‍ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം. രാജ്യത്തു മറ്റൊരു സംസ്ഥാനത്തും റജിസ്‌റ്റര്‍ ചെയ്യാതിരുന്ന 450ലേറെ വാഹനങ്ങള്‍ രണ്ടുമാസം കൊണ്ടു കേരളത്തില്‍ റജിസ്‌റ്റര്‍ ചെയ്‌തു കൊടുത്തെന്നും ഇതു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്നും ഡയറക്ടര്‍ക്ക്‌ ലഭിച്ച പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാ വാഹന പുകപരിശോധന കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്‌റ്റ്‌ വയര്‌ ഉപയോഗിക്കണമെന്ന തച്ചങ്കരിയുടെ നിബന്ധനയും വിജിലന്‍സ്‌ അന്വേഷിക്കും. ചില വാഹന ഡീലര്‍മാര്‍ക്കു ഗതാഗതവകുപ്പു ചുമത്തിയ പിഴയില്‍ ഇളവും നല്‍കിയതും അന്വേഷിക്കനാണ്‌ വിജിലന്‍സിന്റെ തീരുമാനം. ഇങ്ങനെ ഇളവു നല്‍കിയതുവഴി സംസ്ഥാനത്തിന്റെ ഖജനാവിനു നഷ്ടമുണ്ടായതായും വിജിലന്‍സിന്‌ ലഭിച്ച പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടെയാണ്‌ ഗതാഗത വകുപ്പില്‍ ഇത്രയേറെ അഴിമതി ഉണ്ടായിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ത്വരിതപരിശോധന നടത്തി എത്രയും വേഗം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസിന്റെ നിര്‍ദേശം. ചിലര്‍ നടത്തിയ ഗൂഢാലോചനയാണു വിജിലന്‍സ്‌ ത്വരിത പരിശോധനയ്‌ക്ക്‌ ഇടയാക്കിയതെന്നു ടോമിന്‍ തച്ചങ്കരി പ്രതികരിച്ചു.