Breaking News

Trending right now:
Description
 
Jul 30, 2016

ഗീത ഗോപിനാഥിന്റെ നിയമനം പുനപരിശോധിക്കില്ലെന്നു മുഖ്യമന്ത്രി

image സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതു പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിലെ ഏറ്റവും നല്ല സാമ്പത്തിക വിദഗ്‌ധരില്‍ ഒരാളാണ്‌ ഗീത ഗോപിനാഥ്‌. വലതുപക്ഷ നിലപാടുകളുള്ള ആളെന്ന നിലയില്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ ഉപദേശം നല്‍കുന്നതും അതു നടപ്പിലാക്കുന്നതും സംബന്ധിച്ച ആശങ്കകളാണ്‌ ഉയരുന്നത്‌. ഗീത ഗോപിനാഥിനെ നിയമിച്ചതിനെ വിമര്‍ശിക്കുന്നവര്‍ പുലര്‍ത്തുന്ന ജാഗ്രത സുദുദ്ദേശ്യപരമാണ്‌. ഏതു നല്ലതിനും ദോഷം കണ്ടെത്തുന്നവരും എന്തിനെയും വിമര്‍ശിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്‌. അതേസമയം, വിഎസ്‌ ഉയര്‍ത്തിയ എതിര്‍പ്പിനെ അത്തരത്തില്‍ കാണേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി. ഗീതയുടെ നിയമനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഗീത ഗോപിനാഥിന്റെ നിലപാട്‌ എന്തു തന്നെയായാലും ഉപദേശം നല്‍കുന്നതു സ്വീകരിക്കണോയെന്നു തീരുമാനിക്കുന്നതു സര്‍ക്കാരാണ്‌. പല ഉപദേശങ്ങളും സ്വീകരിച്ചാണ്‌ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്‌. പഴയ തരത്തിലുള്ള സാമ്പത്തിക വിദഗ്‌ധരുടെ മാത്രമല്ല, പുതിയ തരത്തിലുള്ള സാമ്പത്തിക വിദഗ്‌ധരുടെ ഉപദേശങ്ങളും ആവശ്യമുണ്ടെന്ന്‌ പിണറായി ചൂണ്ടിക്കാട്ടി. ഗീതയുടെ നിയമനം കേരളത്തിന്‌ ഗുണം ചെയ്യുമെന്നും പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പാര്‍ലമെന്റില്‍ കണ്ടുമുട്ടിയ പിണറായി വിജയനോടു ജയ്‌റ്റ്‌ലി പറഞ്ഞിരുന്നു.