Breaking News

Trending right now:
Description
 
Jul 29, 2016

തച്ചങ്കരിക്ക്‌ മനംമാറ്റം; ഹെല്‍മറ്റ്‌ ധരിച്ചില്ലെങ്കിലും പെട്രോള്‍ കിട്ടും

image പമ്പുകളില്‍നിന്ന്‌ പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ്‌ ധരിക്കണമെന്ന ഉത്തരവ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി തിരുത്തി. ഹെല്‍മറ്റ്‌ ഇല്ലെങ്കിലും പെട്രോള്‍ നല്‍കാമെന്നാണ്‌ പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ്‌ എല്ലാ ഡപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ചു. പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ്‌ ധരിക്കണമെന്ന ഉത്തരവ്‌ വിവാദം ഉയര്‍ത്തിയിരുന്നു. ഓഗസ്റ്റ്‌ ഒന്നു മുതല്‍ നടപ്പാന്‍ തീരുമാനിച്ചിരുന്ന ഉത്തരവാണ്‌ തത്‌കാലം മരവിപ്പിച്ചിരിക്കുന്നത്‌. ഓഗസ്‌റ്റ്‌ ഒന്നുമുതല്‍ തുടരെയുള്ള പരിശോധനയും ബോധവത്‌കരണവും നടത്താണ്‌ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഒപ്പം പിഴയും ചുമത്തും. പൊലീസിന്റെ സഹകരണത്തോടെ നടത്തുന്ന പരിശോധനവഴി അപകടമരണനിരക്ക്‌ കുറയ്‌ക്കുകയാണ്‌ ലക്ഷ്യം. ഓഗസ്റ്റ്‌ ഒന്നു മുതല്‍ ഹെല്‍മറ്റ്‌ ധരിക്കാതെ പെട്രോള്‍ പമ്പില്‍ വരുന്നവര്‍ക്ക്‌ ഇന്ധനം നല്‍കേണ്ടൈന്ന്‌ ഗതാഗത കമ്മീഷണര്‍ ഉത്തരവ്‌ ഇറക്കിയതിനെതിരെ ഗതാഗതമന്ത്രി ഏ.കെ.ശശീന്ദ്രന്‍ രംഗത്തുവന്നിരുന്നു.