Breaking News

Trending right now:
Description
 
Jul 28, 2016

സാംസങിന്റെ 256 ജിബി മൈക്രോ എസ്‌ഡി കാര്‍ഡ്‌ വിപണിയില്‍

image
കൊച്ചി: 256 ജിബി ശേഷിയുള്ള മൈക്രോ എസ്‌ഡി കാര്‍ഡ്‌ ഇവോ പ്ലസ്‌ സംസങ്‌ ഇലക്ട്രോണിക്‌സ്‌ വിപണിയിലെത്തിച്ചു. മൈക്രോ എസ്‌ഡി കാര്‍ഡുകളിലെ ഏറ്റവും ഉയര്‍ന്ന സംഭണശേഷിയാണിത്‌. പ്രീമിയം സ്‌മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും സ്‌റ്റോറേജ്‌ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഇവോ പ്ലസ്‌ സഹായിക്കുന്നു.

360 ഡിഗ്രി വീഡിയോ റിക്കോര്‍ഡുകള്‍, ആക്ഷന്‍ കാമറകള്‍, ഡ്രോണുകള്‍ തുടങ്ങിയവയ്‌ക്ക്‌ തികച്ചും അനുയോജ്യമായ മോഡലാണിത്‌. 12 മണിക്കൂര്‍ 4000 യുഎച്ച്‌ഡി വീഡിയോ അല്ലെങ്കില്‍ 33 മണിക്കൂര്‍ ഫുള്‍ എച്ച്‌ഡി വീഡിയോ നിങ്ങളുടെ മൊബൈലില്‍ സംഭരിക്കാന്‍ ഈ കാര്‍ഡ്‌ ധാരാളം. സാംസങിന്റെ V-NAND സാങ്കേതികത ഉപയോഗിക്കുന്ന ഇവോ പ്ലസ്‌ 95 എംബി പെര്‍ സെക്കന്റ്‌ റീഡിംഗ്‌ സ്‌പീഡ്‌ ഉറപ്പു നല്‍കുന്നു.

10 വര്‍ഷ വാറന്റിയുമായി എത്തുന്ന ഇവോ പ്ലസിന്‌ വില 12,999 രൂപയാണ്‌.