Breaking News

Trending right now:
Description
 
Jul 28, 2016

നാളെ ബാങ്ക്‌ പണിമുടക്ക്‌; ഇടപാടുകള്‍ ഇന്നു നടത്താം

image ബാങ്കിംഗ്‌ മേഖലയിലെ പരിഷ്‌കരണങ്ങള്‍ ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു നാളെ ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദി അഖിലേന്ത്യാ തലത്തില്‍ പണിമുടക്കുമെന്നു യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ സംസ്ഥാന ഭാരവാഹികളാണ്‌ ഇക്കാര്യം അറിയിച്ചത്‌. 10 ലക്ഷത്തില്‍പ്പരം ബാങ്ക്‌ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. വ്യാഴാഴ്‌ച എല്ലാ ജില്ലാ-ടൗണ്‍ കേന്ദ്രങ്ങളില്‍ റാലികളും വെള്ളിയാഴ്‌ച ധര്‍ണകളും നടത്തും. പൊതുമേഖലാ ബാങ്കിംഗ്‌ സംവിധാനത്തെ സ്വകാര്യവത്‌ക്കരിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്‌. പണിമുടക്ക്‌ പ്രഖ്യാപിച്ചതിനാല്‍ ഇടപാടുകള്‍ ഇന്നു നടത്താവുന്നതാണ്‌.