Breaking News

Trending right now:
Description
 
Jul 28, 2016

അനധികൃത സ്വത്തുസമ്പാദനം: വിഎസിന്റെ മകനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു

image അനധികൃത സ്വന്തുസമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ടു വി.എസ്‌.അച്യുതാനന്ദന്‍ എംഎല്‍എയുടെ മകന്‍ വി.എ.അരുണ്‍കുമാറിനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു. തിരുവനന്തപുരം വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ എസ്‌പിയുടെ ഓഫിസിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ ചോദ്യം ചെയ്‌തത്‌. കഴിഞ്ഞ മൂന്നുദിവസങ്ങളിലായിരുന്നു ചോദ്യം ചെയ്യല്‍. വിഎസ്‌ മുഖ്യമന്ത്രിയായിരിക്കെ അരുണ്‍കുമാര്‍ പല കാര്യങ്ങളിലും വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും അവിഹിത സ്വത്തു സമ്പാദിച്ചെന്നും അന്നത്തെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയിലാണ്‌ വിജിലന്‍സിന്റെ അന്വേഷണം. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്‌ അടുത്തദിവസം വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ കൈമാറും. ചന്ദനഫാക്ടറി ഉടമയില്‍നിന്ന്‌ ഏഴുലക്ഷം രൂപ കൈക്കൂലി വാങ്ങി, മക്കാവൂ, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങിലേക്ക്‌ നടത്തിയ വിദേശയാത്ര, ഐഎച്ച്‌ആര്‍ഡിയിലെ അനധികൃത സ്ഥാനക്കയറ്റം, കയര്‍ഫെഡ്‌ ഡയറക്ടറായിരിക്കെയുള്ള ക്രമക്കേട്‌, ഐസിടി ഡയറക്ടറായുള്ള അനധികൃത നിയമനം, മുന്തിയ രണ്ടു ക്ലബുകളില്‍ അംഗത്വം, കണ്ണൂര്‍ പവര്‍ പ്രോജക്ട്‌ നടപ്പാക്കുന്നതിനു കമ്മിഷന്‍ ചോദിക്കല്‍ തുടങ്ങിയ 11 ആരോപണങ്ങളിലാണ്‌ അന്വേഷണം.