Breaking News

Trending right now:
Description
 
Jul 27, 2016

700 പേരെ മതംമാറ്റിയെന്ന്‌ ആര്‍ഷി ഖുറേഷി

image മലയാളികള്‍ അടക്കം 700 പേരെ മതംമാറ്റിയിട്ടുണ്ടെന്നു ഐഎസ്‌ റിക്രൂട്ട്‌ കേസില്‍ അറസ്റ്റിലായ മത അധ്യാപകന്‍ ആര്‍ഷി ഖുറേഷി പൊലീസിനു മൊഴിനല്‍കി. മുംബൈയിലെ ഇസ്ലാമിക്‌ റിസ്‌ര്‍ച്ച്‌ ഫൗണ്ടേഷനില്‍വച്ചാണ്‌ ആളുകളുടെ മതം മാറ്റിയത്‌. ഇവരില്‍ മലയാളികളുമുണ്ടെന്നു ഖുറേഷി വ്യക്തമാക്കി. ഖുറേഷിക്കു കേരളവുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന വിവരങ്ങളും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഖുറേഷിയുടെ നേതൃത്വത്തില്‍ 17 പേര്‍ ഒരുമിച്ചു വിദേശത്തേക്കു കടന്നെന്നും സൂചന ലഭിച്ചു. കൊച്ചിയില്‍നിന്നു കാണാതായ മെറിനും ഇക്കൂട്ടത്തിലുണ്ടോയെന്ന്‌ പൊലീസ്‌ അന്വേഷിച്ചുവരുന്നു. അന്വേഷണത്തിലാണു പോലീസ്‌. മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരന്‍ എബിന്‍ ജേക്കബ്‌ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ ആര്‍ഷി ഖുറേഷിയെയും ഇയാളുടെ അനുയായി റിസ്‌വാന്‍ ഖാനെയും മുംബൈയില്‍നിന്നു പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കി രണ്ടാഴ്‌ചത്തേക്കു പൊലീസ്‌ കസ്റ്റഡിയില്‍ വാങ്ങിയ ഇരുവരെയും വിശദമായി ചോദ്യംചെയ്‌തു വരികയാണ്‌. ആളുകളെ മതംമാറ്റിയതിന്റെ രേഖകള്‍ തയാറാക്കിയതും പലരുടെയും രക്ഷാകര്‍ത്താവായി രേഖകളില്‍ ഒപ്പുവച്ചതും ഖുറേഷിയുടെ അനുയായി റിസ്‌വാന്‍ഖാനാണ്‌. ഇയാള്‍ പലതവണ കേരളത്തില്‍ വന്നുപോയതായും ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചു. നേരത്തെ ഖുറേഷി ഇടപെട്ട്‌ മതംമാറ്റിയവരടക്കം 21 പേരെയാണ്‌ കേരളത്തില്‍നിന്നു കാണാതായിട്ടുള്ളത്‌. മലയാളികളടക്കം ഖുറേഷി മതം മാറ്റിയവരില്‍ ആര്‍ക്കെങ്കിലും ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ്‌ അന്വേഷിച്ചുവരുകയാണ്‌. കാസര്‍ഗോഡ്‌ സ്വദേശി അഷ്‌ഫാഖിനെ ഉള്‍പ്പെടെയുള്ളവരെ ഐഎസില്‍ എത്തിച്ചതുമായി തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം പൊലീസിനു ലഭിച്ചിട്ടുണ്ട്‌.