Breaking News

Trending right now:
Description
 
Jul 27, 2016

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍; ഭരണങ്ങാനത്ത്‌ ഇന്ന്‌ മെഴുകുതിരി പ്രദക്ഷിണം

image ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ഇന്നും നാളെയും.ഇന്ന്‌ വൈകിട്ട്‌ 6.30ന്‌ ഇടവക ദേവാലയത്തില്‍നിന്നു ആരംഭിക്കുന്ന ജപമാല-മെഴുകുതിരി പ്രദക്ഷിണം അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠത്തിലെത്തും. എഴുപതുവര്‍ഷം മുമ്പ്‌ അല്‍ഫോന്‍സാമ്മയുടെ സംസ്‌കാര ശുശ്രൂഷ വിലാപയാത്രയുടെ ഓര്‍മപുതുക്കല്‍കൂടിയാണ്‌ മെഴുകുതിരി പ്രദക്ഷിണം. പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ്‌ അധികൃതര്‍ കരുതുന്നത്‌. അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. പ്രധാന തിരുനാള്‍ ദിനങ്ങളായ ഈ ദിവസങ്ങളില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം തേടിയെത്തുന്നവരെ സ്വീകരിക്കാന്‍ തീര്‍ഥാടകകേന്ദ്രം ഒരുങ്ങി. ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പുളിക്കന്‍ ഇടവക ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. നാളെ രാവിലെ 7.15നു നേര്‍ച്ചയപ്പം വെഞ്ചിരിപ്പ്‌ നടക്കും. തുടര്‍ന്ന്‌ 7.30നും 10നും കുര്‍ബാന. 12നു ജപമാല പ്രദക്ഷിണം. 5.30ന്‌ പാലാ രൂപതാ വികാരി ജനറല്‍ മോണ്‍.ജോസഫ്‌ കുഴിഞ്ഞാലില്‍ അര്‍പ്പിക്കുന്ന കുര്‍ബാനയോടെ 10 ദിവസം നീണ്ടുനിന്ന തിരുനാള്‍ സമാപിക്കും.