Breaking News

Trending right now:
Description
 
Jul 27, 2016

ലൈംഗികതയുടെ അതിപ്രസരം; കാ ബോഡിസ്‌കേപ്പിന്‌ പ്രദര്‍ശന അനുമതി നിഷേധിച്ചു

image ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്‌ത കാ ബോഡിസ്‌കേപ്പിന്‌ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ്‌ പ്രദര്‍ശനാനുമതി നിഷേധിച്ചു. ചിത്രത്തിലുടനീളം ലൈംഗികതയുടെ അതിപ്രസരമാണെന്നാണ്‌ ബോര്‍ഡിന്റെ വാദം. ചിത്രത്തിന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ട്‌ റിവൈസിങ്‌ കമ്മിറ്റി സംവിധായകന്‌ കത്ത്‌ അയയ്‌ക്കുകയും ചെയ്‌തു. ചിത്രത്തില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ചിത്രം ഹിന്ദുമതത്തെ അവഹേളിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്‌തു. സ്‌ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും, സ്‌ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശവും, സ്വവര്‍ഗലൈംഗികതയെ എടുത്തുകാണിക്കുന്ന പോസ്‌റ്ററുകളും ചിത്രത്തിന്റെ അനുമതിയെ ബാധിച്ചതായി പറയുന്നു. ശരീരം, ലൈംഗീകത, ആക്ടിവിസം എന്നിവയെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ്‌ കാ ബോഡിസ്‌കേപ്‌സ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. കേരളത്തില്‍ അടുത്തനാളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചുംബന സമരം, നില്‍പ്‌ സമരം തുടങ്ങിയവയും സ്‌ത്രീകള്‍ ജോലിസ്ഥലങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളും സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. നിലമ്പൂര്‍ അയിഷ, അശ്വിന്‍മാത്യു, ജയപ്രകാശ്‌ കുളൂര്‍, സരിത, അരുന്ധതി എന്നിവരാണ്‌ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്‌.