Breaking News

Trending right now:
Description
 
Jul 24, 2016

ഐഎസില്‍ ചേര്‍ന്നതായി സംശയം; കാസര്‍കോട്‌ സ്വദേശിയുടെ സന്ദേശം ബന്ധുക്കള്‍ക്ക്‌ ലഭിച്ചു

image ഭീകരസംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റില്‍ (ഐഎസ്‌) ചേരാനായി നാടുവിട്ടെന്നു കരുതുന്നവരില്‍ ഒരാള്‍ നാട്ടിലെ ബന്ധുക്കള്‍ക്ക്‌ സന്ദേശമയച്ചു.
കാസര്‍കോട്‌ പടന്നയില്‍നിന്നു കാണാതായ തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീനാണ്‌ കഴിഞ്ഞദിവസം സഹോദരിക്ക്‌ സന്ദേശമയച്ചത്‌. ഞങ്ങളിവിടെ സുഖമായിരിക്കുന്നുവെന്നാണ്‌ സന്ദേശം. അഫ്‌ഗാനില്‍നിന്നാണ്‌ സന്ദേശമെത്തിയിരിക്കുന്നത്‌. ഇയാള്‍ നാട്ടില്‍ ഉപയോഗിച്ചിരുന്ന നമ്പറില്‍നിന്നാണ്‌ സന്ദേശം. സമൂഹമാധ്യമമായ ടെലിഗ്രാം വഴിയാണ്‌ സന്ദേശമെത്തിയത്‌. സുഖമായിരിക്കുന്നു. ഉപ്പയും ഉമ്മയുമടക്കമുള്ളവര്‍ ഇങ്ങോട്ടുവരൂ എന്നും സന്ദേശത്തിലുണ്ട്‌. കാസര്‍കോടുനിന്നു കാണാതായാവരില്‍ പ്രധാനിയാണ്‌ ഹഫീസുദ്ദീന്‍. കേരളത്തില്‍നിന്ന്‌ മലയാളികളെ കാണാതായതിനു പിന്നിലെ സൂത്രധാരന്‍ ഇയാളാണെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്‌. അഫ്‌ഗാനിലെ സോറോ ബോറോ മലനിരകളില്‍നിന്നാണ്‌ സന്ദേശമെത്തിയതെന്ന്‌ സൈബര്‍ സെല്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഹഫീസുദ്ദീന്റെ സഹോദരിയുടെ ഫോണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്‌. എന്നാല്‍ സന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ച്‌ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, മലയാളികളെ കാണാതായതായി ബന്ധപ്പെട്ട്‌ മുംബൈയില്‍ അറസ്റ്റിലായ ആര്‍ഷിദ്‌ ഖുറേഷിയേയും റിസ്‌ വാന്‍ഖാനെയും ഇന്നു അന്വേഷണസംഘം കേരളത്തില്‍ എത്തിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. .