Breaking News

Trending right now:
Description
 
Jul 24, 2016

സ്‌ത്രീകള്‍ക്കൊപ്പം നഗ്നഫോട്ടോ എടുത്തശേഷം പണംതട്ടുന്ന സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍

image തിരുവനന്തപുരം കുമാരപുരത്തിനിടത്ത്‌ വാടകവീട്ടിലേക്ക്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സ്‌ത്രീകള്‍ക്കൊപ്പം നഗ്നചിത്രം പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണം തട്ടാന്‍ ശ്രമിച്ച ആറംഗ സംഘത്തിലെ നാലുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇവരില്‍ രണ്ടുപേര്‍ സ്‌ത്രീകളാണ്‌. ആനയറ പുളുക്കല്‍ ലെയ്‌നില്‍ അനു (26), ചെറുവയ്‌ക്കല്‍ കട്ടേലവള്ളിവിള സാനു (19), ചാക്ക ഐടിഐക്കു സമീപം മൈത്രി ഗാര്‍ഡന്‍സില്‍ ഷീബ (30), കുമാരപുരം തോപ്പില്‍ നഗറില്‍ ദീപ (36) എന്നിവരാണ്‌ അറസ്റ്റിലായത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊല്ലത്തുവച്ചു പരിചയപ്പെട്ട മായ എന്ന സ്‌ത്രീ കുമാരപുരത്തെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ദീപയും ഷീബയുമാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌. ഈസമയത്ത്‌ അനുവും സാനുവും മറ്റൊരാളും വീട്ടിലേക്ക്‌ തള്ളിക്കയറ ഉദ്യോഗസ്ഥനെ വിവസ്‌ത്രനാക്കുകയും നഗ്നരായ സ്‌ത്രീകള്‍ക്കൊപ്പമിരുത്തി ഫോട്ടോയെടുക്കുകയും ചെയ്‌തു. ചിത്രം ഫെയ്‌സ്‌ബുക്കിലൂടെയും വാട്‌സ്‌ ആപ്പിലൂടെയും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന 10000 രൂപയും സ്വര്‍ണമാലയും മൊബൈല്‍ഫോണും കൈവശപ്പെടുത്തി. പിന്നീട്‌ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. ഓഫിസില്‍ എത്തിയാല്‍ രൂപാതരാമെന്നു ഉദ്യോഗസ്ഥന്‍ അറിയിച്ചതോടെ അനു, സാനു എന്നിവര്‍ ഒപ്പംപോയി. ഇരുവരെയും ഓഫീസിലെ സന്ദര്‍ശക മുറിയില്‍ ഇരുത്തിയശേഷം സഹപ്രവര്‍ത്തകരോട്‌ വിവരം പറയുകയും അവര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ നീക്കത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌. ഇതിനുമുമ്പ്‌ ഇത്തരം എട്ടു തട്ടിപ്പുകള്‍ പ്രിതകള്‍ നടത്തിയിട്ടുണ്ടെന്നു പൊലീസ്‌ വ്യക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.