Breaking News

Trending right now:
Description
 
Jan 07, 2013

വീട്ടുജോലികളും ഭര്‍തൃപരിചരണവും നിര്‍വഹിക്കാത്ത ഭാര്യമാരെ ഉപേക്ഷിക്കാമെന്ന്‌ ഭഗവത്‌

image ഭര്‍ത്താവിനെയും മക്കളെയും പരിചരിച്ച്‌ വീട്ടില്‍ കഴിയേണ്ടവളാണ്‌ ഭാര്യയെന്നും അവളുടെ കടമ വീട്ടുഭരണമാണെന്നും ആര്‍എസ്‌എസ്‌ തലവന്‍ മോഹന്‍ ഭഗവത്‌ അഭിപ്രായപ്പെട്ടത്‌ വിവാദമാകുന്നു. മധ്യപ്രദേശില്‍ നടന്ന ആര്‍എസ്‌എസ്‌ റാലിക്കിടയായിരുന്നു ഭഗവതിന്റെ ഈ പരാമര്‍ശം. വീട്ടുജോലികളും ഭര്‍തൃപരിചരണവും നിര്‍വഹിക്കാത്ത ഭാര്യമാരെ ഉപേക്ഷിക്കാം. ഭാര്യാ ഭര്‍ത്താക്കന്മാരുടെ കരാറനുസരിച്ചു ധനസമ്പാദനം ഭര്‍ത്താവിന്റെയും വീട്ടുകാര്യങ്ങള്‍ ഭാര്യയുടെയും കടമയാണ്‌. ഭര്‍ത്താവ്‌ കടമകള്‍ പാലിക്കുന്നില്ലെങ്കില്‍ ഭാര്യയ്‌ക്കും അതിനുള്ള ബാധതയുണ്ടെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു പരാമര്‍ശനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. കഴിഞ്ഞയാഴ്‌ച ഭഗവത്‌ നടത്തിയ മറ്റൊരു പരാമര്‍ശവും വിവാദത്തിന്‌ തിരികൊളുത്തിക്കഴിഞ്ഞു. പാശ്ചാത്യ സ്വാധീനമുള്ള നാഗരിക ഇന്ത്യയിലാണ്‌ മാനഭംഗങ്ങളെന്നും ഗ്രാമീണ ഭാരതത്തില്‍ അതില്ലെന്നുമാണ്‌ പരാമര്‍ശിച്ചത്‌. ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും കൂട്ടമാനഭംഗവും ലൈംഗിക കുറ്റകൃത്യങ്ങളും കാണാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കോണ്‍ഗ്രസും സിപിഎം ഉള്‍പ്പെടെ ഒട്ടേറെ വനിതാ സംഘടനകള്‍ ഈ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. മനുസ്‌മൃതിയെ അടിസ്ഥാനമാക്കി പുതിയ ഇന്ത്യന്‍ ഭരണഘടനയ്‌ക്കു രൂപം നല്‍കാനുള്ള ആര്‍എസ്‌എസിന്റെ ഉള്ളിലിരുപ്പ്‌ ഭഗവതിന്റെ അഭിപ്രായങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണെന്ന്‌ സിപിഎം നേതാവ്‌ വൃന്ദ കാരാട്ട്‌ ആരോപിച്ചു.