Breaking News

Trending right now:
Description
 
Jul 23, 2016

കബാലിയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

image രജനീകാന്തിന്റെ കബാലി തിയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ റിലീസ്‌ ദിനമായ ഇന്നലെതന്നെ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റിലെത്തി. കേരളാ പൊലീസിന്റെ സൈബര്‍ഡോം ആണ്‌ ഇതു കണ്ടെത്തിയത്‌. ആറോളം വെബ്‌സൈറ്റുകളില്‍ കബാലിയുടെ വ്യാജനെ കണ്ടെത്തിയെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. ലോകത്ത്‌ ആകമാനം നാലായിരത്തില്‍ അധികം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. തമിഴ്‌നാട്ടില്‍ തന്നെ 1000 സ്‌ക്രീനുകളിലായിരുന്നു പ്രദര്‍ശനം. യുഎസ്‌, യുകെ, മലേഷ്യ, സിങ്കപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. ഗള്‍ഫ്‌ രാജ്യങ്ങളിലും പ്രദര്‍ശനം നടന്നു. കേരളത്തില്‍ 300 തിയറ്ററുകളില്‍ ചിത്രം റിലീസ്‌ ചെയ്‌തു. ബംഗളൂരുവില്‍ എയര്‍ഏഷ്യ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. കൊച്ചടിയനും ലിങ്കയ്‌ക്കും ശേഷം എത്തുന്ന രജനി ചിത്രമാണ്‌ കബാലി. ആയിരം ലിറ്റര്‍ പാലുകൊണ്ട്‌ രജനികാന്തിന്റെ ഭീമന്‍ കട്ടൗട്ടില്‍ പാല്‍ അഭിഷേകം നടത്തിയാണ്‌ ആരാധകര്‍ ചിത്രത്തെ വരവേറ്റത്‌.