Breaking News

Trending right now:
Description
 
Jul 22, 2016

പൊലീസ്‌ ഡ്രൈവറുടെ മരണം: ആട്‌ ആന്റണിയെ കോടതിയില്‍ ഹാജരാക്കിയില്ല; വിധിപറയുന്നത്‌ മാറ്റി

image പാരിപ്പള്ളി പൊലീസ്‌ സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത്‌ വരുന്ന ബുധനാഴ്‌ചത്തേക്കു കോടതി മാറ്റിവച്ചു. കൊല്ലം ജില്ലാ സെഷന്‍സ്‌ ജഡ്‌ജി ജോര്‍ജ്‌ മാത്യുവാണ്‌ വിധി പറയുന്നത്‌ മാറ്റിയത്‌. പ്രതി ആട്‌ ആന്റണിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കാത്തതിനെത്തുടര്‍ന്നാണു വിധി മാറ്റിയത്‌. പ്രതിയെ ഹാജരാക്കാന്‍ കഴിയില്ലെന്ന്‌ പൊലീസ്‌ കോടതിയെ അറിയിച്ചിരുന്നു. കോടതിയിലിലേക്ക്‌ കൊണ്ടുവരുന്ന സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടായാല്‍ പ്രതി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടെന്ന്‌ കോടതിയെ അന്വേഷണസംഘം ബോധ്യപ്പെടുത്തിയിരുന്നു. കൊലപാതകം, വധശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാരകമായി പരിക്കേല്‍പ്പിക്കല്‍, വ്യാജരേഖ ചമച്ച്‌ വഞ്ചിക്കല്‍, വ്യാജരേഖ ഒറിജിനിലെന്ന പേരില്‍ ഹാജരാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 2012 ജൂണ്‍ 26നാണ്‌ മണിയന്‍പിള്ള കുത്തേറ്റു മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന എഎസ്‌ഐ ജോയിക്കും കത്തിക്കുത്തില്‍ പരിക്കേറ്റിരുന്നു. കേസിലെ ഒന്നാം സാക്ഷിയായ ജോയിയുടെ മൊഴികളാണു വിചാരണ വേളയില്‍ ഏറെ നിര്‍ണായകമായത്‌.