Breaking News

Trending right now:
Description
 
Jul 22, 2016

മാണിയ്‌ക്കെതിരെയുള്ള ഗൂഢാലോചനയുടെ പിന്നില്‍ രമേശ്‌ ചെന്നിത്തലയെന്നു കേരള കോണ്‍ഗ്രസ്‌

image
കോട്ടയം: കെ എം മാണിയ്‌ക്ക്‌ എതിരായ ബാര്‍കോഴ ആരോപണത്തിനു പിന്നില്‍ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയെന്നു കേരള കോണ്‍ഗ്രസ്‌ മുഖപത്രം പ്രതിഛായ.
ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്നു പുറത്താക്കി രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുവാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ക്ക്‌ മാണി പിന്തുണ നല്‍കാത്തതാണ്‌ വിരോധത്തിന്‌ കാരണമെന്നും ' ബാര്‍കോഴ ആരോപണങ്ങളും കള്ളക്കളികളും' എന്നലേഖനത്തില്‍ പറയുന്നു.
ബാര്‍ കോഴ ആരോപണത്തില്‍ രമേശിനൊപ്പം മന്ത്രിമാരായ കെ ബാബുവും അടൂര്‍ പ്രകാശും ഗൂഢാലോചന നടത്തിയതായി ലേഖനത്തിലുണ്ട്‌. ബാബുവിനും അടൂര്‍പ്രകാശിനും അബ്‌കാരി താല്‍പര്യങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ആരോപണമുന്നയിച്ച ബിജു രമേശ്‌ ഇവരുടെ ചട്ടുകമാണെന്നും ലേഖനത്തില്‍ പറയുന്നു. 
കേസ്‌ ത്വരിതപ്പെടുത്തിയതും മുന്‍കൂട്ടി തീരുമാനിച്ചുറച്ചതിന്റെ ഫലമായാണെന്നും ലേഖനത്തില്‍ പറയുന്നു. ആരോപണം ഉണ്ടാകുന്ന സമയത്ത്‌ അമേരിക്കയില്‍ ആയിരുന്ന ചെന്നിത്തല പിറ്റേന്ന്‌ കേരളത്തില്‍ എത്തി യാതൊരുവിധ ചര്‍ച്ചകള്‍ക്കും മുതിരാതെ ത്വരിത പരിശോധനയ്‌ക്ക്‌ ഉത്തരവിടുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നത്‌.