Breaking News

Trending right now:
Description
 
Jul 22, 2016

ഗീത ഗോപിനാഥ്‌ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌

image മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി മൈസൂര്‍ സ്വദേശിനിയായ പ്രഫ. ഗീത ഗോപിനാഥിനെ നിയമിച്ചു. ഹാര്‍വഡ്‌ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്‌ത്ര വിഭാഗം പ്രഫസറും വകുപ്പുമേധാവിയുമായിരുന്നു. നിയമ, ശാസ്‌ത്ര, മാധ്യമ ഉപദേഷ്ടാക്കളുടെ നിയമനത്തിനു പിന്നാലെയാണ്‌ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചത്‌. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ പ്രതിഫലം ഇല്ലാതെയാണു നിയമനം. സിറ്റിംഗ്‌ അലവന്‍സ്‌ മാത്രമാകും നല്‍കുക. ഹാര്‍വഡ്‌ സര്‍വകലാശാലയില്‍ തുടര്‍ന്നുകൊണ്ടു തന്നെയായിരിക്കും ഗീതാ ഗോപിനാഥ്‌ സാമ്പത്തിക ഉപദേഷ്ടാവിന്റെ ജോലി നിര്‍വഹിക്കുക. 2001ല്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ്‌ പ്രഫസറായി ജോലിയില്‍ പ്രവേശിച്ച ഗീത, 2005 ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍ പ്രഫസറായി. ന്യൂയോര്‍ക്ക്‌ ഫെഡറല്‍ റിസര്‍വ്‌ ബാങ്കിന്റെ സാമ്പത്തിക ഉപദേശക സമിതിയംഗം, ഇന്റര്‍ നാഷണല്‍ ഗ്രോത്ത്‌ സെന്റര്‍ റിസര്‍ച്ച്‌ അംഗം, വെതര്‍ഹെഡ്‌ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്‌ ഫാക്കല്‍റ്റി അസോസിയേറ്റ്‌, ജി- 20 രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ വിദഗ്‌ധരുടെ പാനല്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. മാസച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ധനശാസ്‌ത്ര പ്രഫസറായ ഇഖ്‌ബാല്‍ ധാലിവാള്‍ ആണ്‌ നാല്‍പത്തിനാലുകാരിയായ ഗീത ഗോപിനാഥിന്റെ ഭര്‍ത്താവ്‌.