Breaking News

Trending right now:
Description
 
Jul 21, 2016

സെന്‍കുമാറിന്റെ ഹര്‍ജി തള്ളി,സര്‍ക്കാരാണ്‌ ശരി

image
കൊച്ചി: സംസ്ഥാന പോലീസ്‌ മേധാവി സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ ടി. പി സെന്‍കുമാര്‍ സെന്‍ട്രല്‍ ട്രിബ്യൂണല്‍ അഡ്‌മിനിസ്‌ട്രേറ്റില്‍ നല്‌കിയ ഹര്‍ജി തള്ളി. സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയത്‌ ശിക്ഷ നടപടിയുടെ ഭാഗമായല്ല എന്ന വാദം ട്രിബ്യൂണല്‍ ശരിവയ്‌ക്കുകയായിരുന്നു. നയപരമായ തീരുമാനമെന്ന എന്ന സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമാണ്‌ വിധി.

മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ്‌ താന്‍വഹിച്ചിരുന്ന ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്നായിരുന്ന പരാതി. ഇപ്പോള്‍ പോലീസ്‌ മേധാവിയായി നിയോഗിച്ചിരിക്കുന്ന ബെഹ്‌റ തന്നെക്കാള്‍ ജൂണിയര്‍ ആണെന്നായിരുന്നു സെന്‍കുമാറിന്റ വാദം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ സെന്‍കുമാറിനെ പോലീസ്‌ മേധാവിയായി നിയോഗിച്ചത്‌ സീനിയോറിറ്റി നോക്കിയല്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. 
എന്നാല്‍ സെന്‍കുമാറിനു ലഭിക്കുന്ന ശമ്പളത്തില്‍ കുറവു വരുത്തുവാന്‍ പാടില്ലെന്നും വിധിയില്‍ പറയുന്നു.
സെന്‍കുമാറിനു വേണമെങ്കില്‍ അപ്പീലിനു പോകാം. അഭിഭാഷകരുമായി ആലോചിച്ചതിനുശേഷം പ്രതികരിക്കാമെന്നു സെന്‍കുമാര്‍ പറഞ്ഞു. പോലീസ്‌ മേധാവി ബെഹ്‌റ, ചീഫ്‌ സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷിയാക്കയാണ്‌ പരാതി നല്‍കിയത്‌.