Breaking News

Trending right now:
Description
 
Jul 21, 2016

തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന്‌ അഡ്വ. എം.കെ ദാമോദരന്‍

image മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം താന്‍ ഏറ്റെടുക്കാതിരിക്കാന്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍ വ്യക്തമാക്കി. നിയമോപദേശക സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ അറിയിച്ചതിനുശേഷം ഒരു ഇംഗ്ലീഷ്‌ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്‌ അ്‌ദ്ദേഹം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്‌. തന്നെ നിയമിച്ച്‌ ഉത്തരവിറങ്ങിയ ജൂണ്‍ ഒമ്പതിന്‌ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിച്ചതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വി.എസ്‌. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനു ശേഷമാണു തനിക്കെതിരേ പ്രചാരണം ആരംഭിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിനു പിന്നില്‍ ആരാണെന്ന്‌ അറിയാമെന്നു വി.എസിനെതിരേ ഒളിയമ്പെയ്‌തു ദാമോദരന്‍ ചൂണ്ടിക്കാട്ടി. വ്യക്തിഹത്യ നടത്താന്‍ ശ്രമം നടന്നു. കേസില്‍ വിധിവന്നു മണിക്കൂറുകള്‍ക്കുള്ളിലാണ്‌ കാര്യങ്ങള്‍ മാറിമറിഞ്ഞത്‌. സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ മൂന്നുവര്‍ഷമായി താന്‍ ഹാജരാകുന്നുണ്ട്‌. അതില്‍ പുതുമയില്ല. ഐഎന്‍ടിയുസി നേതാവ്‌ ആര്‍.ചന്ദ്രശേഖരനുവേണ്ടി ഹാജരായത്‌ സര്‍ക്കാരിനു വിരുദ്ധമാണെന്നു പ്രചരണമുണ്ടായി. കേസില്‍ സര്‍ക്കാര്‍ നയത്തിനു വിരുദ്ധനിലപാടല്ല സ്വീകരിച്ചത്‌-ദാമോദരന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ ഒരുഘട്ടത്തിലും തന്നോടു നീതി കാട്ടിയില്ലെന്നും തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമോപദേശകനായശേഷം സര്‍ക്കാരിനെതിരേയുള്ള കേസുകളില്‍ ദാമോദരന്‍ ഹാജരായതു വിവാദമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ ദാമോദരന്റെ നിയമനത്തെ ചോദ്യം ചെയ്‌തു കോടതിയെ സമീപിച്ചു. തുടര്‍ന്നു ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ആകില്ലെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തു.