Breaking News

Trending right now:
Description
 
Jul 21, 2016

സമൂഹമാധ്യമങ്ങള്‍ കൊല്ലുന്നതിനെതിരെ ഇന്നസെന്റിന്റെ പരാതി

image താന്‍ മരിച്ചുവെന്ന്‌ സമൂഹമാധ്യമങ്ങളില്‍ കൂടി തെറ്റായി പ്രചരിപ്പിക്കുന്ന വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സിനിമ നടനും എംപിയുമായ ഇന്നസെന്റ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കി. വാട്‌സ്‌ആപ്പ്‌, ഫേസ്‌ബുക്ക്‌ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ്‌ ഇന്നസെന്റ്‌ മരിച്ചതായി കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചത്‌. ഇതു രണ്ടാംതവണയാണ്‌ ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചതെന്നു മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറയുന്നു. കഴിഞ്ഞ മേയ്‌ 25നും സമാനമായ രീതിയില്‍ വ്യാജപ്രചരണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ വാര്‍ത്ത ശരിയല്ലെന്ന്‌ എംപിതന്നെ പരസ്യമായി പറഞ്ഞു. ഇതിനു ശേഷവും തെറ്റായ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണു വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്നു ഇന്നസെന്റ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പൊലീസ്‌ അന്വേഷണത്തിലൂടെ വ്യാജപ്രചരണത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്‌ ആദ്ദേഹം.