Breaking News

Trending right now:
Description
 
Jan 06, 2013

ബിലിവേഴ്‌സ്‌ ചര്‍ച്ച്‌ - യാക്കോബായ ലയന നീക്കംവാസ്‌തവവിരുദ്ധം: സിറിയന്‍ പാത്രിയാര്‍ക്കീസ്‌

വിനോദ്‌ മത്തായി, മുളംതുരുത്തി
image ബെയ്‌റ്യൂട്ട്‌:  ബിലിവേഴ്‌സ്‌ ചര്‍ച്ച്‌ യാക്കോബായ സഭയില്‍ ലയിക്കുമെന്ന വാര്‍ത്ത വാസ്‌തവവിരുദ്ധമെന്ന്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആസ്ഥാനത്തു നിന്ന്‌ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ അറിയിച്ചു.

ബിലിവേഴ്‌സ്‌ ചര്‍ച്ച്‌ യാക്കോബായ സഭയുടെ പരമാധികാരത്തെ അംഗീകരിച്ച്‌ ഒരു പ്രത്യേക റീത്തായി മാറുവാന്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നുവെന്ന്‌ ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഗ്ലോബല്‍ മലയാളം പ്രതിനിധി സിറിയന്‍ സഭയുടെ ലബനോന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ടത്‌. എന്നാല്‍ സിറിയന്‍ യാക്കേബായ സഭ സത്യവിശ്വാസവും കാനോന്‍ നിയമങ്ങളും പാലിക്കുന്ന സഭയാണെന്നും അത്തരക്കാരുമായി മാത്രമേ വിശ്വാസ എൈക്യത്തിനും അനുരഞ്‌ജനത്തിനും ശ്രമിക്കുകയുള്ളുവെന്നും സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഇന്ത്യന്‍ അഫയര്‍ പാത്രിയാര്‍ക്കീസ്‌ സെക്രട്ടറി ഡോ.മാത്യുസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത അറിയിച്ചു.

സഭയുടെ ആസ്ഥാനമായ ലബനോനില്‍ അത്തരം ഒരു ചര്‍ച്ച നടക്കുകയോ ആരെയെങ്കിലും ഇന്ത്യയില്‍ അത്തരം ഒരു ചര്‍ച്ചയ്‌ക്ക്‌ നിയോഗിക്കുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില തല്‌പര കക്ഷികള്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ യാക്കോബായ സഭയെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ്‌ ഇത്തരം ആരോപണമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു കാരണവശാലും സഭാ പാരമ്പര്യങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ കാനോനിക നിയമങ്ങള്‍ക്ക്‌ എതിരായി പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുമായി യാതൊരുവിധ ഐക്യത്തിനും സഭ തയ്യാറല്ലെന്ന്‌ പാത്രീയാര്‍ക്ക സെക്രട്ടറി വ്യക്തമാക്കി. 

നിരവധി ആരോപണങ്ങള്‍ക്ക്‌ വിധേയമായ ബിലിവേഴ്‌സ്‌ ചര്‍ച്ചുമായി യാതൊരുവിധമായ ബന്ധത്തിനും സഭ തയാറല്ലെന്നും പാത്രീയാര്‍ക്കീസ്‌ സെക്രട്ടറി വ്യക്തമാക്കി. മലങ്കര സിറിയന്‍ യാക്കോബായ സഭയുടെ വിശ്വാസ പാരമ്പര്യത്തെ തകര്‍ക്കുന്ന യാതൊരുവിധ നീക്കത്തെയും സഭ അനൂകൂലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഭിമുഖത്തിന്റെ പൂര്‍ണ രൂപം നാളെ ഗ്ലോബല്‍ മലയാളത്തില്‍.