Breaking News

Trending right now:
Description
 
Jul 21, 2016

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുള്ള സംഘര്‍ഷം; ജുഡീഷ്യറി അന്വേഷണത്തിന്‌ ശുപാര്‍ശ

image
കൊച്ചി: കേരള ഹൈക്കോടതിയുടെ വളപ്പില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി ഉണ്ടായ സംഘര്‍ഷം റിട്ട. ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ അഡ്വക്കറ്റ്‌ ജനറല്‍ സുധാകര്‍ പ്രസാദ്‌ ശുപാര്‍ശ ചെയ്‌തു. പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായാണ്‌ നടപടിയെന്നും അദ്ദേഹം അറിയിച്ചു. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും തെറ്റുപറ്റിയതായി എജി വ്യക്തമാക്കി. ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി വ്യാഴാഴ്‌ച തന്നെ യോഗം ചേര്‍ന്നു ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഒരുക്കൂട്ടം അഭിഭാഷകര്‍ ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്‌. എറണാകുളം ബാര്‍ അസോസിയേഷന്‍ സമരത്തില്‍ നിന്നു മാറി നില്‍ക്കുകയാണ്‌.
എറണാകുളം സെന്റ്‌ തെരേസാ കോളെജിനു സമീപത്തുവച്ച്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേയ്‌ക്ക്‌ രാത്രി എട്ടുമണിയോടെ മടങ്ങുകയായിരുന്ന യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ഗവണ്‍മെന്റ്‌ പ്ലീഡര്‍ ധനേഷ്‌ മാത്യു മാഞ്ഞുരാനെ കഴിഞ്ഞാഴ്‌ച നാട്ടുകാര്‍ പിടികൂടിയാണ്‌ പോലീസില്‍ ഏല്‍പ്പിച്ചത്‌. പരാതി കെട്ടിച്ചമച്ചതാണെന്ന കാണിച്ചു ധനേഷ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.പരാതിയിലുള്ള അന്വേഷണവും കോടതി നടപടികളും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയ വനിത മാധ്യമപ്രവര്‍ത്തകരടക്കം ഉള്ളവരെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്യുകയായിരുന്നു അഭിഭാഷകര്‍. ഹൈക്കോടതിയിലെ മീഡിയ റൂം അഭിഭാഷകര്‍ അടച്ചുപൂട്ടിയിരുന്നു.