Breaking News

Trending right now:
Description
 
Jul 21, 2016

അലൂമ്‌നികള്‍ കേള്‍ക്കുന്നുണ്ടോ? റാവിസിലാകാം അടുത്ത കൂടിച്ചേരല്‍

ടി.വി. ബാലസുബ്രമണ്യന്‍
image പഞ്ചനക്ഷത്രഹോട്ടലിന്റെ സൗകര്യവുമായി പഴയ കൂട്ടുകാരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കാന്‍ കേരളത്തിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഗ്രൂപ്പായ റാവിസ്‌ അവസരമൊരുങ്ങുന്നു. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള റാവിസ്‌ റിസോര്‍ട്ട്‌ ആന്‍ഡ്‌ സ്‌പാ, കോഴിക്കോട്‌ കടവ്‌ റിസോര്‍ട്ട്‌ എന്നിവയിലാണ്‌ അലൂമ്‌നികള്‍ക്കായി പ്രത്യേക പായ്‌ക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്‌.



പ്രകൃതിസൗന്ദര്യം നിറയുന്ന പരിസരങ്ങളുമായി ഫൈവ്‌ സ്റ്റാര്‍ ഹോട്ടല്‍ സൗകര്യം, എയര്‍ കണ്ടീഷന്‍ഡ്‌ മീറ്റിംഗ്‌ ഹാളുകള്‍, റസ്‌റ്ററന്റുകള്‍, ബാങ്ക്വറ്റ്‌ ഹാളുകള്‍, ഒട്ടേറെപ്പേര്‍ക്ക്‌ ഇരിക്കുന്നതിനുള്ള സൗകര്യം, മികച്ച ഭക്ഷണ, താമസസൗകര്യം, വിനോദത്തിനായി ഒട്ടേറെ അവസരങ്ങള്‍ തുടങ്ങിയവയാണ്‌ റാവിസിന്റെ ഓഫറിന്റെ മേന്മ. 


അലൂംമ്‌നി മീറ്റിംഗുകള്‍ അവിസ്‌മരണീയമാക്കാന്‍ പ്രത്യേക പായക്കേജുകളാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ റാവിസ്‌ റിസോര്‍ട്‌സ്‌ അധികൃതര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ്‌ റാവിസ്‌ 

അലൂംമ്‌നി പായ്‌ക്കേജുകളെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായി നേരിട്ട്‌ വിളിക്കുക: ഫോണ്‍: 9947 467200, 9388 844476