Breaking News

Trending right now:
Description
 
Jul 21, 2016

ബാബുവിനെതിരെ വിജിലന്‍സ്‌ കേസ്‌

image
കൊച്ചി; മുന്‍മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ്‌ കേസ്‌. മന്ത്രിയായിരിക്കെ ബാര്‍ലൈസന്‍സ്‌ അനുവദിച്ചതിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ പരാതിയിലാണ്‌ വിജിലന്‍സ്‌ കേസ്‌. ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്‌ട്രീസ്‌ അസോസിയേഷന്‍ ഭാരവാഹിയായ വി എന്‍ രാധാകൃഷ്‌ണന്‍ നല്‍കിയ പരാതിയിലാണ്‌ അന്വേഷണം. പ്രാഥമിക പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ വിശദമായ അന്വേഷണത്തിനു ശുപാര്‍ശ ചെയ്‌തത്‌. 
മദ്യനയം രൂപികരിച്ചതിലും ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും വന്‍ അഴിമതി നടത്തിയെന്നാണ്‌ പരാതി. ബാര്‍ ലൈസന്‍സ്‌ നല്‍കുന്നതില്‍ കെ ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എറണാകുളം റെയ്‌ഞ്ച്‌ എസ്‌ പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.ഈ റിപ്പോര്‍ട്ട്‌ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. 
പുതി പരാതിയുടെ മേല്‍ വിജിലന്‍സ്‌ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴാണ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു കേസെടുക്കുവാന്‍ ശുപാര്‍ശ ചെയ്‌തത്‌.