Breaking News

Trending right now:
Description
 
Jul 20, 2016

ഹൈക്കോടതിയില്‍ വീണ്ടും അഭിഭാഷകരുടെ വിളയാട്ടം. മൂന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരുക്ക്‌

image ഹൈക്കോടതിയില്‍ വീണ്ടും അഭിഭാഷകരുടെ വിളയാട്ടം. മൂന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരുക്ക്‌
കൊച്ചി : ഹൈക്കോടതിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ അഭിഭാഷകരുടെ ആക്രമണം. ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ പരാതി നല്‍കാന്‍ എത്തിയ വനിത മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അപമാനിച്ചിറക്കി വിടുകയും ചെയ്‌തു. മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ റാലിയിലേയ്‌ക്ക്‌ ബൈക്ക്‌ ഒടിച്ചു കയറ്റാനും ശ്രമം നടന്നു. അതോടെ ഉന്തും തള്ളും മുണ്ടായി.
ഏഷ്യനെറ്റിലെ റിപ്പോര്‍ട്ടറായ സലാം, ക്യാമറാമാന്‍ മോനീഷ്‌ മോഹന്‍,രാജേഷ്‌ തകഴി എന്നിവര്‍ക്കാണ്‌ അഭിഭാഷകരുടെ മര്‍ദനം ഏറ്റത്‌. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിപ്പിക്കരുതെന്നു ആവശ്യപ്പെട്ടു ഇവര്‍ മീഡിയ റൂം പൂട്ടിയിടുകയും ചെയ്‌തു. കഴിഞ്ഞദിവസം മേനക ബോട്ട്‌ജെട്ടിയില്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ അഡ്വ.ധനേഷ്‌മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പിടിച്ച സംഭവത്തില്‍ പോലീസ്‌ കേസെടുത്ത വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ ആരംഭം.
ധനേഷ്‌ മാത്യുവിനെതിരായ കേസ്‌ സ്റ്റേചെയ്യണമെന്നാവശ്യം ഹൈക്കോടതി നിരാകരിച്ചതും അഭിഭാഷകരെ പ്രകോപിപ്പിച്ചു.