Breaking News

Trending right now:
Description
 
Jul 20, 2016

ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആരംഭിച്ചു

image വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ ഭരണങ്ങാനത്തെ തീര്‍ഥാടന കേന്ദ്രത്തില്‍ കൊടിയേറി. ഇനി പത്തുനാള്‍ അമ്മയുടെ കബറിടം ഭക്തജനസാഗരമാകും. പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റിന്‌ കാര്‍മികത്വംവഹിച്ചു. ദൈവം സ്വര്‍ഗത്തില്‍നിന്നയച്ച മാലാഖയാണ്‌ വിശുദ്ധ അല്‍ഫോന്‍സാമ്മ. കരുണയും വിശുദ്ധിയും ജീവിതത്തില്‍ കൊണ്ടുനടക്കാന്‍ നമുക്കു കഴിയണമെന്നു അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. കാനഡ ആര്‍ച്ച്‌ ബിഷപ്‌ മൈക്കിള്‍ മെള്‍ഹല്‍, പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, രൂപതാ വികാരി ജനറാല്‌ മോണ്‍ ജോസഫ്‌ കുഴിഞ്ഞാലില്‍ തുടങ്ങിയവരും കൊടിയേറ്റിനു സഹകാര്‍മികത്വംവഹിച്ചു. തുടര്‍ന്ന്‌ നടന്ന കുര്‍ബാനയ്‌ക്ക്‌ മാര്‍ ജേക്കബ്‌ മുരിക്കന്‍ ക്‌ാര്‍മികത്വംവഹിച്ചു. മെഴുകുതിരി പ്രദക്ഷിണവും നടത്തി.