Breaking News

Trending right now:
Description
 
Jan 06, 2013

ദുബായ്‌ ഷോപ്പിംഗ്‌ മാമാങ്കത്തിന്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്കും

image ദുബായ്‌ ഷോപ്പിംഗ്‌ മാമാങ്കത്തിന്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്കും. ഷോപ്പിംഗ്‌ ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ച്‌ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ സ്റ്റാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ട്‌സ്‌ ഓഫ്‌ ഇന്ത്യാ യുഎഇ ചാപ്‌റ്റര്‍ ചെയര്‍മാന്‍ ജയിംസ്‌ മാത്യു ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ ഇന്ത്യയിലുടനീളമുള്ള സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളില്‍ എന്‍ആര്‍ഐ അക്കൗണ്ട്‌ തുടങ്ങുന്നതിനും ചെക്‌ബുക്ക്‌, ഇന്റര്‍നാഷണല്‍ എടിഎം കം ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ എന്നിവ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ഗള്‍ഫ്‌ മേഖലയിലെ പ്രവാസി ഭാരതീയര്‍ക്ക്‌ മൂല്യവര്‍ധിത ബാങ്കിംഗ്‌ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ രംഗത്ത്‌ മുന്‍പന്തിയിലുള്ള സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഇത്തരമൊരു സംരംഭത്തില്‍ പങ്കാളിയാകുന്നതെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു. ഉദ്‌ഘാടനച്ചടങ്ങില്‍ ഇ ഫോര്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ സിഇഒ സുനില്‍ ഭാട്ടിയ, ഹാദി എക്‌സ്‌പ്രസ്‌ എക്‌സ്‌ചേഞ്ച്‌ ജനറല്‍ മാനേജര്‍ പോള്‍ എ.എഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.