Breaking News

Trending right now:
Description
 
Jul 20, 2016

കൊച്ചി-കോഴിക്കോട്‌ ജലയാന സര്‍വീസ്‌ മൂന്നുമാസത്തിനകം

image കോഴിക്കോടിനെയും തിരുവനന്തപുരത്തെയും കൊച്ചിയുമായി ജലമാര്‍ഗം ബന്ധിപ്പിക്കുന്ന അതിവേഗ ജലയാന സര്‍വീസിന്‌ മൂന്നു മാസത്തിനകം തുടക്കമാകും. കാലടി ആസ്ഥാനമായ ടോളിന്‍സ്‌ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സേഫ്‌ ബോട്ട്‌ ട്രിപ്‌ കമ്പനിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കേരളത്തിലും ഗള്‍ഫിലുമുള്ള 10 മലയാളി സംരംഭകര്‍ നടത്തുന്ന കമ്പനിക്ക്‌ സംസ്ഥാന തുറമുഖ വകുപ്പാണ്‌ സൗകര്യമൊരുക്കുക. പദ്ധതിക്കായി നൂറുകോടി രൂപയാണ്‌ ചെലവഴിക്കുന്നത്‌. ഇതിനായി ഗ്രീസില്‍നിന്ന്‌ ഇറക്കുമതി ചെയ്‌ത രണ്ടു റഷ്യന്‍ നിര്‍മിത ജലയാനങ്ങള്‍ ഇന്നലെ കൊച്ചിതുറമുഖത്ത്‌ എത്തിച്ചു. കൊച്ചി-കോഴിക്കോട്‌ സര്‍വീസാണ്‌ ആദ്യം തുടങ്ങുക. തുടര്‍ന്ന്‌ തിരുവനന്തപുരത്തേക്കും (വിഴിഞ്ഞം) ലക്ഷദ്വീപിലേക്കും സര്‍വീസ്‌ നടത്താനാണ്‌ കമ്പനിയുടെ തീരുമാനം. കൊച്ചിയില്‍ സിഎംഎഫ്‌ആര്‍ഐയുടെ ജെട്ടിയില്‍നിന്നാകും സര്‍വീസ്‌ നടത്തുകയെന്ന്‌ കമ്പനി അധികൃതര്‍ വ്യക്തമാക്കി.