Breaking News

Trending right now:
Description
 
Jul 20, 2016

തനിക്കെതിരെ ഉന്നതതല ഗൂഢാലചന നടന്നുവെന്ന്‌ ദമോദരന്‍, ആരോപണം വി എസിനെ ലക്ഷ്യമാക്കി

image
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വി എസ്‌ അച്യുതാനന്ദന്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനു ശേഷമാണ്‌ തനിക്കെതിരെ മാധ്യമ പ്രചാരണം ആരംഭിച്ചതെന്നു അഡ്വ. എം കെ ദാമോദരന്‍.
ഹിന്ദു ദിനപത്രത്തില്‍ നല്‍കിയ അഭിമുഖത്തിലാണ്‌ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി ദാമോദരന്‍ രംഗത്ത്‌ എത്തിയത്‌. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ചു ഉത്തരവിറങ്ങിയത്‌ ജൂണ്‍ ഒന്‍പതിനാണ്‌.അന്ന്‌ ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. 
എന്നാല്‍ സുപ്രിം കോടതിയുടെ വിധി വന്നതിനുശേഷം തനിക്കെതിരെ പ്രചരണം ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നില്‍ ആരാണെന്നു വ്യക്തമാണെന്നു എല്ലാവര്‍ക്കും അറിയാമെന്നും ദാമോദരന്‍ വ്യക്തമാക്കി. വി എസിന്റെ പേരു പറയാതെയാണ്‌ ദാമോദരന്‍ ആരോപണം ഉന്നയിച്ചത്‌. 
സര്‍ക്കാരിനെതിരെയുള്ള കേസുകളില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ തുടര്‍ച്ചയായി ഹാജരാകുന്നത്‌ വിവാദമായി മാറിയിരുന്നു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദാമോദരനെതിരെ ഹൈക്കോടതിയില്‍ പൊതുതാലപര്യ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്‌തിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം ഏറ്റെടുക്കാതെ ദാമോദരന്‍ ഒഴിയുകയായിരു