Breaking News

Trending right now:
Description
 
Jan 06, 2013

മ്യൂസിക്‌ ഡ്യൂവോസ്‌ സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി

image ഗാലക്‌സി പരമ്പരയില്‍ സാംസംഗ്‌ മ്യൂസിക്‌ ഡ്യൂവോസ്‌്‌ സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലിറക്കി. വില 9000 രൂപ വരെ. ആന്‍ഡ്രോയ്‌ഡ്‌ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്‌ പ്രവര്‍ത്തന സംവിധാനത്തിലുള്ള ഫോണില്‍ സംഗീത പ്രേമികള്‍ക്കായി മുന്‍ഭാഗത്ത്‌ രണ്‌ടു സ്‌പീക്കറുണ്ട്‌. ഒരു മ്യൂസിക്‌ കീ പ്രത്യേകമായുണ്ട്‌. സൗണ്ട്‌ എലൈവ്‌, എസ്‌ആര്‍എസ്‌ തുടങ്ങിയ സാങ്കേതിക സംവിധാനത്തിലാണ്‌ പ്രവര്‍ത്തനം. മൂന്നിഞ്ച്‌ എല്‍സിഡി ടച്ച്‌സ്‌്‌ക്രീന്‍, 850 മെഗാഹെട്‌സ്‌ പ്രൊസസര്‍, 512 എംബി റാം, 4ജിബി ഇന്റേണല്‍ മെമ്മറി, 3 എംപി കാമറ, വൈഫൈ, 3ജി, 2ജി, ബ്ലൂടൂത്ത്‌്‌, മൈക്രോ എസ്‌ബി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌.