Breaking News

Trending right now:
Description
 
Jul 15, 2016

സംസ്ഥാനത്തെ പോസ്‌റ്റോഫീസ്‌ വഴി ഇനി ഗംഗാജലം

image സംസ്ഥാനത്തെ പോസ്‌റ്റോഫിസുകളിലൂടെ ഋഷികേശില്‍നിന്നും ഗംഗോത്രിയില്‍നിന്നുമുള്ള പവിത്രമായ ജലം ഇന്നു മുതല്‍ ലഭ്യമാകും. എല്ലാ ജില്ലകളിലെയും ഹെഡ്‌പോസ്‌റ്റോഫിസുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്‌. 200, 500 മില്ലിയുടെ കുപ്പികളിലാണ്‌ വില്‍പ്പന. ഋഷികേശില്‍നിന്നുള്ള ജലത്തിന്‌ 200 മില്ലിയുടെ കുപ്പിക്ക്‌ 15 രൂപയും 500 മില്ലിയുടേതിന്‌ 25 രൂപയുമാണ്‌ നിരക്ക്‌. ഗംഗോത്രിയിലെ ജലത്തിന്‌ അല്‌പം വില കൂടുതലാണ്‌. 200 മില്ലിയുടേതിന്‌ 25 രൂപയും 500 മില്ലിയുടേതിന്‌ 35 രൂപയുമാണ്‌ വില. തപാല്‍മാര്‍ഗം വീടുകളില്‍ എത്തിക്കണമെങ്കില്‍ 15 രൂപ പാക്കിങ്‌ ചാര്‍ജായി അധികം നല്‍കണം. ഓണ്‍ലൈന്‍വഴി ബുക്കു ചെയ്യുന്നവര്‍ക്ക്‌ അതാത്‌ മേല്‍വിലാസത്തില്‍ എത്തിച്ചുകൊടുക്കാനുളള സംവിധാനം അധികൃതര്‍ ചെയ്‌തിട്ടുണ്ട്‌. ഓണ്‍ലൈന്‍ സൈറ്റുകള്‍വഴി 160 രൂപ മുതല്‍ 200 രൂപവരെ ഈടാക്കി വില്‍ക്കുന്ന ഗംഗാജലമാണ്‌ തപാല്‍വകുപ്പ്‌ ഈ തുകയ്‌ക്ക്‌ നല്‍കുന്നത്‌.