Breaking News

Trending right now:
Description
 
Jul 15, 2016

കമല്‍ഹാസിനു വീണ്‌ പരുക്കേറ്റു; ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി

image കോണിപ്പടിയില്‍നിന്നു വീണു നടന്‍ കമല്‍ഹാസിനു പരുക്കേറ്റു. വലതുകാലിന്റെ അസ്ഥിക്ക്‌ പൊട്ടലുണ്ട്‌. ചെന്നൈ ആല്‍വാര്‍പേട്ടിലെ വീട്ടില്‍വച്ച്‌ വ്യാഴാഴ്‌ച രാവിലെയാണ്‌ സംഭവം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമല്‍ഹാസനെ ശസ്‌ത്രക്രിയയ്‌ക്കുവിധേയമാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്നം രണ്ടുമൂന്നു ദിവസംകൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്‌. ടി.കെ. രാജീവ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന സബാഷ്‌ നായിഡുവിന്റെ ഒരു മാസത്തെ ചിത്രീകരണം യുഎസില്‍ പൂര്‍ത്തിയാക്കി അടുത്തിടെയാണു കമല്‍ഹാസന്‍ മടങ്ങിയെത്തിയത്‌. മകള്‍ ശ്രുതി ഹാസനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. അച്ഛന്‍ സുഖംപ്രാപിച്ചു വരികയാണെന്നു മകള്‍ ശ്രുതിഹാസന്‍ ട്വീറ്റ്‌ ചെയ്‌തു.