Breaking News

Trending right now:
Description
 
Jan 06, 2013

യുഎസിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി അന്തരിച്ചു

image യുഎസിലെ ഏറ്റവും പ്രായം ചെന്ന മുത്തശി മാമീ റിയേര്‍ഡന്‍ അന്തരിച്ചു. മരിക്കുമ്പോള്‍ 114 വയസായിരുന്നു പ്രായം. സൗത്ത്‌ കരോളിനയിലെ എഡ്‌ജ്‌ഫീല്‍ഡിലാണ്‌ താമസിച്ചിരുന്നത്‌. ജോര്‍ജിയയിലെ ഓഗസ്റ്റയിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിയേര്‍ഡറിന്റെ മരണവാര്‍ത്ത മകളായ സാറ റിയേര്‍ഡനും ജാനീ റൂത്ത്‌ ഓസ്‌ബോണുമാണ്‌ അറിയിച്ചത്‌. മൂന്നാഴ്‌ച മുന്‍പ്‌ വീഴ്‌ചയില്‍ ഇടുപ്പിന്‌ ക്ഷതമേറ്റതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ എത്തിയത്‌. 115 വയസുണ്ടായിരുന്ന ഡിന മാന്‍ഫ്രെദീനി എന്ന മുത്തശ്ശി കഴിഞ്ഞ മാസം അന്തരിച്ചതിനെ തുടര്‍ന്നാണ്‌ ഏറ്റവും പ്രായം ചെന്ന യുഎസ്‌ പൗരയെന്ന ബഹുമതി മാമീ റിയേര്‍ഡനെ തേടിയെത്തിയത്‌. 1900 ലെ യുഎസ്‌ സെന്‍സസ്‌ പ്രകാരം 1898 സെപ്‌റ്റംബര്‍ ഏഴിനാണ്‌ മാമീ റിയേര്‍ഡന്റെ ജനനം. 1979 ല്‍ ഒയാസി എന്നയാളെ വിവാഹം കഴിച്ച മാമീ 11 മക്കള്‍ക്ക്‌ ജന്‍മം നല്‍കി. ഇവരില്‍ 10 പേര്‍ ജീവിച്ചിരിക്കുന്നുണ്ട്‌. ഭര്‍ത്താവ്‌ നേരത്തെ മരിച്ചിരുന്നു. കുറച്ചുകാലം അധ്യാപികയായി പ്രവര്‍ത്തിച്ച മാമി റിയേര്‍ഡന്‍ അറുപത്തിയഞ്ചാം വയസില്‍ ഡ്രൈവിംഗ്‌ പഠിച്ചും ശ്രദ്ധേയയായിരുന്നു.