Breaking News

Trending right now:
Description
 
Jul 14, 2016

വിവാഹത്തിനു ഒരുദിവസം മുമ്പ്‌ വരന്‍ മരിച്ചു; സംസ്‌കാരം മുഹൂര്‍ത്തസമയത്ത്‌

image കോട്ടയം കറുകച്ചാലില്‍ വിവാഹത്തിനു ഒരുദിവസം മുമ്പ്‌ വരന്‍ മരിച്ചു. അഞ്ചാനി പുതുവേലില്‍ അനില്‍കുമാര്‍ (32) ആണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച വിവാഹം നടക്കാനിരിക്കെയായിരുന്നു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ തലയിലെ ഞരമ്പ്‌ പൊട്ടിയതാണ്‌ മരണകാരണം. വിവാഹം നടത്താന്‍ നിശ്ചയിച്ച വ്യാഴാഴ്‌ച പത്തിന്‌ തന്നെ സംസ്‌കാരം നടത്തി. കഴിഞ്ഞ ഏഴിന്‌ രാവിലെ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനില്‍കുമാര്‍ ബുധനാഴ്‌ചയാണ്‌ മരിച്ചത്‌. കറുകച്ചാലില്‍ ഓട്ടോ ഡ്രൈവറായ അനില്‍കുമാറിന്റെയും മുണ്ടത്താനം സ്വദേശിനിയായ യുവതിയുടെയും വിവാഹം വ്യാഴാഴ്‌ച പത്തിന്‌ കറുകച്ചാല്‍ അമ്പാട്ട്‌ ഓഡിറ്റോറിയത്തില്‍ നടത്താനാണ്‌ നിശ്ചയിച്ചിരുന്നുത്‌. ഇതിനിടെയാണ്‌ വീട്ടുകാരെയും സുഹൃത്തുക്കളെയും ദുഖത്തിലാക്കി ദുരന്തം ഉണ്ടായത്‌. ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹം നടത്താന്‍ നിശ്ചയിച്ച വ്യാഴാഴ്‌ച 10നു തന്നെ അനില്‍കുമാറിന്റെ മൃതദേഹം സംസ്‌കാരിക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. പരുത്തുംപാറ അഗപ്പെ ഫുള്‍ ഗോസ്‌പല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.