Breaking News

Trending right now:
Description
 
Jul 13, 2016

വിഎസിനായി കന്റോണ്‍മെന്റ്‌ ഹൗസ്‌ മോടികൂട്ടാന്‍ 82.29 ലക്ഷം ചെലവഴിച്ചു

image വി.എസ്‌.അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ്‌ ഹൗസ്‌ മോടിപിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്‌ 82.29 ലക്ഷം രൂപയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തി. ഔദ്യോഗിക വസതിയില്‍ സാധനസാമഗ്രികള്‍ വാങ്ങാന്‍ 13.60 ലക്ഷം രൂപ ചെലവഴിച്ചതായും രേഖാമൂലം അദ്ദേഹം അറിയിച്ചു. ഐ.സി.ബാലകൃഷ്‌ണന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ്‌ ചെലവ്‌ വെളിപ്പെടുത്തിയത്‌. വിഎസിന്റെ കാലത്ത്‌ വൈദ്യുതി ജോലികള്‍ക്ക്‌ 17.79 ലക്ഷവും സിവില്‍ ജോലികള്‍ക്ക്‌ 61.47 ലക്ഷവും ഫര്‍ണിച്ചര്‍ റിപ്പയറിങ്‌ ഉള്‍പ്പെടെയുള്ളവയ്‌ക്ക്‌ 1.62 ലക്ഷം രൂപയും കര്‍ട്ടന്‍ സെറ്റിങ്‌ ഇനത്തില്‍ 1.39 ലക്ഷം രൂപയും ചെലവഴിച്ചു. ടെലിഫോണ്‍ ചാര്‍ജ്‌ ഇനത്തില്‍ 8.14 ലക്ഷവും യാത്രാബത്ത ഇനത്തില്‍ ഏഴുലക്ഷവും അതിഥി സല്‍ക്കാരത്തിനായി 1.84 ലക്ഷവും ചെലവിട്ടതായും പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം 2006-11 കാലയളവില്‍ പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി ഇതേ വസതിയില്‍ താമസിച്ചപ്പോള്‍ 5.67 ലക്ഷമാണ്‌ ചെലവഴിച്ചത്‌. ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഈ വീട്ടിലാണ്‌ ഇപ്പോള്‍ താമസം.