Breaking News

Trending right now:
Description
 
Jan 06, 2013

വോഡാഫോണിനു 11,200 കോടിരൂപയ്‌ക്ക്‌ നോട്ടീസ്‌

image ഹച്ചിന്‍സന്‍ കമ്പനിയുടെ ഓഹരി 2007ല്‍ വാങ്ങിയ വകയില്‍ 11,200 കോടി രൂപ നികുതി അടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നികുതി വകുപ്പ്‌ അധികൃതര്‍ വോഡഫോണിനു നോട്ടീസ്‌ നല്‍കി. നോട്ടീസ്‌ ലഭിച്ചതായി വോഡഫോണ്‍ അറിയിച്ചിട്ടുണ്ട്‌. 2007 മുതല്‍ നികുതി കുടിശികയായിരിക്കുകയാണ്‌. ഈ ഇടപാട്‌ നികുതി വിധേയമല്ലെന്നു വോഡഫോണ്‍ മുമ്പു വ്യക്‌തമാക്കിയിരുന്നു. പുതിയ നോട്ടീസില്‍ എത്രദിവസത്തിനകം തുക അടയ്‌ക്കണമെന്നു വ്യക്‌തമാക്കിയിട്ടില്ല. ഇന്ത്യന്‍ ആസ്‌തിയുളള ഹോങ്കോംഗ്‌ കമ്പനിയായ ഹച്ചിന്‍സന്‍ വാംപോവയുടെ ഓഹരിയാണ്‌ വോഡഫോണ്‍ വാങ്ങിയത്‌. 2010 ഒക്‌ടോബറില്‍ ഈ ഇടപാട്‌ നികുതി വിധേയമാണെന്നു കാണിച്ച്‌ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ നല്‍കി. കേമെന്‍ ദ്വീപില്‍ നടന്ന ഇടപാടിന്‌ വോഡഫോണ്‍ 11,128 കോടി രൂപ നികുതി അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതി ആദായനികുതി വകുപ്പിന്റെ നടപടികള്‍ റദ്ദാക്കിയിരുന്നു. ആദായനികുതി നിയമം ഭേദഗതി ചെയ്യാത്തിടത്തോളം നികുതി വാങ്ങാന്‍ കഴിയില്ലെന്നു കോടതി വ്യക്‌തമാക്കി. തുടര്‍ന്ന്‌ നിയമം ഭേദഗതി ചെയ്‌തതോടെ കമ്പനി നികുതി അടയ്‌ക്കാന്‍ ബാധ്യസ്ഥമായി. ഈ സാഹചര്യത്തിലാണ്‌ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ അയയ്‌ക്കാന്‍ തീരുമാനിച്ചത്‌.