Breaking News

Trending right now:
Description
 
Jul 12, 2016

പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; രാമചന്ദ്രന്റെ കൊലപാതകത്തിന്റെ പ്രതികാരം

image പയ്യന്നൂര്‍ കുന്നുരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ്‌ കൊല്ലപ്പെട്ടതിനു പിന്നാലെ ബിഎംഎസ്‌ പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊന്നു. അന്നൂരില്‍ ബിഎംഎസ്‌ പ്രവര്‍ത്തകന്‍ സി.കെ.രാമചന്ദ്രനാണ്‌ കൊല്ലപ്പെട്ടത്‌. തിങ്കളാഴ്‌ച രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്‌ രണ്ടു കൊലപാതകങ്ങളും. രണ്ടുപേരുടെയും വീട്ടിലെത്തിയാണ്‌ ആക്രമികള്‍ കൊലപാതകങ്ങള്‍ നടത്തിയത്‌. രാമചന്ദ്രന്റെ വീട്ടില്‍ ബോംബെറിഞ്ഞ്‌ ഭീതിപരത്തിയശേഷം ആക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ്‌. ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹക്‌ പി.രാജേഷിന്റെ വീടിനും ബേക്കറിക്കും വാഹനത്തിനും നേരെ രാത്രിതന്നെ ആക്രമണമുണ്ടായി. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു. ധനരാജിന്റെ വീട്ടില്‍ ബൈക്കുകളിലെത്തിയ സംഘം ധനരാജിനെ കുടുംബാംഗങ്ങള്‍ കാണ്‍കെ വീട്ടുമുറ്റത്തുവച്ചാണ്‌ വെട്ടിക്കൊന്നത്‌. ധനരാജിന്റെ മരണത്തിനു പിന്നില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണെന്ന്‌ സിപിഎം ആരോപിച്ചു. ഇരട്ട കൊലപാതകത്തിനു പിന്നാലെ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക ആക്രമണം അരങ്ങേറി.വീടുകളും സ്ഥാപനങ്ങളും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.