Breaking News

Trending right now:
Description
 
Jul 11, 2016

ചുംബനത്തിനോ പ്രാധാന്യം? ആദിത്യ ചോപ്രയുടെ പുതിയ ചിത്രം ബേബിക്ക്‌റേ

image ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന പ്രണയചിത്രം ബേബിക്ക്‌റേ ഡിസംബറില്‍ പുറത്തിറങ്ങും. പിതാവ്‌ യഷ്‌ ചോപ്രയുടെ 83-ാമത്തെ പിറന്നാള്‍ ദിവസത്തിലാണ്‌ തന്റെ പുതിയ ചിത്രത്തെക്കുറിച്ച്‌ ആദിത്യ ചോപ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. ഈ പ്രണയചിത്രത്തിന്റെ പോസ്‌റ്ററുകള്‍ കഴിഞ്ഞ മൂന്നുമാസമായി ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്‌. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങും നായിക വാണി കപൂറും കടല്‍തീരത്ത്‌ ചുംബിക്കുന്ന പോസ്‌റ്ററാണ്‌ ഈക്കൂട്ടത്തില്‍ ഏറ്റവും പുതിയത്‌. ഏപ്രില്‍മാസം മുതലാണ്‌ ചിത്രത്തിന്റെ പോസ്‌റ്ററുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയത്‌. ഈ പോസ്‌റ്ററുകളിലെല്ലാം പ്രണയവിവശയായി ചുംബിക്കുന്ന നായികയേയും നായകനേയുമാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നതാണ്‌ പ്രത്യേകത. 23 പോസിലുള്ള ചുംബനരംഗങ്ങളുണ്ട്‌ ചിത്രത്തില്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്‌ ആദിത്യ ചോപ്രയാണ്‌. യഷ്‌ രാജ്‌ ഫിലിംസാണ്‌ നിര്‍മാണം. 2008-ല്‍ പുറത്തിറങ്ങിയ റബ്‌നെ ബനാദി ജോഡി എന്ന സിനിമയ്‌ക്കുശേഷമാണ്‌ ആദിത്യ ചോപ്രയുടെ ഈ പുതിയ ചിത്രം.