Breaking News

Trending right now:
Description
 
Jul 11, 2016

മാര്‍ ജയിംസ്‌ പഴയാറ്റില്‍ കാലം ചെയ്‌തു;സംസ്‌കാരം ബുധനാഴ്‌ച

image ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്‌ മാര്‍ ജയിംസ്‌ പഴയാറ്റില്‍ (82) കാലം ചെയ്‌തു. ൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു. അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്‌ച ഉച്ചകഴിഞ്ഞു ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍. പനി മൂലം കഴിഞ്ഞമാസം അവസാനം മാര്‍ പഴയാറ്റിലിനെ ചാലക്കുടി സെന്റ്‌ ജെയിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച പുലര്‍ച്ചെ രക്തം ഛര്‍ദിച്ച അദ്ദേഹത്തെ വിദഗ്‌ധ ചികിത്സയ്‌ക്കായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായി 1978ലാണ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ സ്ഥാനമേറ്റത്‌. 2010 ഏപ്രില്‍ 18നു പിന്‍ഗാമിയായി അഭിഷിക്തനായ മാര്‍ പോളി കണ്ണൂക്കാടന്‌ അജപാലന ചുമതലകള്‍ കൈമാറിയശേഷം ഇരിങ്ങാലക്കുട സെന്റ്‌ പോള്‍സ്‌ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സെന്റ്‌ തോമസ്‌ കോളജില്‍ ഏറെക്കാലം ഇംഗ്ലീഷ്‌ പ്രഫസറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. തൃശൂര്‍ തോപ്പ്‌ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം ആരംഭിച്ചു. തുടര്‍ന്ന്‌ കാന്‍ഡിയിലും പൂണെയിലുമായി പഠനവും പരിശീലനവും പൂര്‍ത്തിയാക്കി. 1961 ഒക്‌ടോബര്‍ മൂന്നിനു പൂനയില്‍ ബോംബെ മെത്രാപ്പോലീത്ത കര്‍ദിനാള്‍ ഡോ. വലേരിയന്‍ ഗ്രേഷ്യസില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. കേരള കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സിന്റെ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷന്‍ അംഗം, സെമിനാരി കമ്മീഷന്‍ അംഗം, കുര്‍ബാന കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പുത്തന്‍ചിറ പഴയാറ്റില്‍ തോമന്‍കുട്ടി-മറിയംകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനാണ്‌.