Breaking News

Trending right now:
Description
 
Jul 11, 2016

താലികെട്ടുംമുമ്പ്‌ വധു പൊലീസ്‌ സ്റ്റേഷനില്‍ അഭയംതേടി

image കൊടുങ്ങല്ലൂരിലെ ക്ഷേത്രാങ്കണ വിവാഹവേദിയില്‍നിന്നു താലികെട്ടുംമുമ്പ്‌ വധു പുറത്തേക്കോടി സമീപത്തെ പൊലീസ്‌ സ്റ്റേഷനില്‍ അഭയം തേടി. വിവാഹത്തിനു പങ്കെടുക്കാന്‍ എത്തിയവര്‍ കാര്യമറിയാതെ പകച്ചു. വരന്റെ ബന്ധക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെയാണ്‌ 18കാരിയായ വധു താലിച്ചരട്‌ വീഴുംമുമ്പ്‌ രക്ഷപ്പെട്ടത്‌. വരന്‌ 34 വയസുണ്ടെന്നും പ്രായക്കൂടുതല്‍ കാരണമാണ്‌ പിന്മാറാന്‍ തീരുമാനിച്ചതെന്നും വധു പൊലീസ്‌ ഉദ്യോഗസ്ഥരെ അറിയിച്ചു. മൂന്നുമാസം മുമ്പ്‌ പെണ്ണുകാണല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തിയിരുന്നുവെന്നും അന്നൊന്നും ഇക്കാര്യം പെണ്‍കുട്ടി അറിയിച്ചില്ലെന്നുമാണ്‌ വരന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്‌. ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ പൊലീസിന്‌ പരാതിയും നല്‍കി. വധുവിന്‌ അണിയാനുള്ള സ്വര്‍ണാഭരണങ്ങളും വസ്‌ത്രങ്ങളും വരന്റെ ബന്ധുക്കളാണ്‌ വാങ്ങി നല്‍കിയതെന്നു പറയുന്നു. വധു പിന്‍വാങ്ങിയ സാഹചര്യത്തില്‍ സ്റ്റേഷനില്‍വച്ചുതന്നെ സ്വര്‍ണം മുഴുവന്‍ ഊരിവാങ്ങി. ഉടുത്തിരുന്ന പട്ടുസാരിയും വധുവിന്‌ തിരികെ കൊടുക്കേണ്ടിവന്നു.