Breaking News

Trending right now:
Description
 
Jul 10, 2016

വിഎസ്‌ ക്യാമറയ്‌ക്കു മുമ്പില്‍ ഡയലോഗ്‌ തട്ടിവിട്ടു; അഭിനയം കാണാന്‍ നൂറുകണക്കിന്‌ ആളുകള്‍

image ക്യാംപസ്‌ ഡയറി എന്ന സിനിമയിലെ ക്ലൈമാക്‌സ്‌ രംഗത്തില്‍ അഭിനയിക്കാന്‍ വി.എസ്‌.അച്യുതാനന്ദന്‍ എത്തിയതറിഞ്ഞ്‌ നൂറുകണക്കിന്‌ ആളുകള്‍ ചിത്രീകരണ സ്ഥലമായ കണ്ണൂര്‍ കൂത്തുപറമ്പിലെ വലിയ വെളിച്ചത്തു തടിച്ചുകൂടി. ഇന്നലെ നടന്ന ഷൂട്ടിങ്ങില്‍ വിഎസ്‌ ഒരുമണിക്കൂറിലേറെ ചെലവഴിച്ചു. പരിസ്ഥിതി ചൂഷണവും അതിന്റെ ഫലമായുള്ള വരള്‍ച്ചയും പ്രമേയമാക്കുന്ന സിനിമയില്‍ ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായിട്ടാണ്‌ വിഎസ്‌ എത്തുന്നത്‌. ജീവജലം തടയണകെട്ടി ഊറ്റിയെടുക്കുന്ന വാട്ടര്‍ ഡ്രോപ്‌സ്‌ കമ്പനിക്കാരാ.... നിങ്ങളിനി കുറെ വെള്ളംകുടിക്കും. ഈ ചുണക്കുട്ടികളുടെ മുന്നില്‍ നിങ്ങള്‍ക്കു മുട്ടുമടക്കേണ്ടിവരും. അതിനുള്ള നിയമ നടപടികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടാണ്‌ ഞാനിവിടെ വരുന്നത്‌... വിഎസിന്റെ ഡയലോഗ്‌. കണ്ണൂര്‍ ജില്ലയിലെ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച സിനിമയുടെ ഒരു ഗാനരംഗമാണ്‌ ചിത്രികരിക്കാന്‍ ബാക്കിയുള്ളത്‌. ജോയ്‌ മാത്യു, സുരാജ്‌ വെഞ്ഞാറമൂട്‌, സുനില്‍ സുഖദ, തലൈവാസല്‍ വിജയ്‌, കോട്ടയം നസീര്‍, മാമുക്കോയ, അനുസിത്താര, ലക്ഷ്‌മിപ്രിയ, മായ വിശ്വനാഥ്‌, മറിമായം ശ്രീകുമാര്‍, ബാബു എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌. കൂത്തുപറമ്പ്‌ ദൃശ്യ ആര്‍ട്‌സ്‌ ക്ലബ്‌ പ്രവര്‍ത്തകരായ സി.കെ.സരസപ്പന്‍, സജയ്‌ ആലക്കണ്ടി എന്നിവരാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. വിനീഷ്‌ പാലയാടിന്റേതാണ്‌ തിരക്കഥ.