Breaking News

Trending right now:
Description
 
Jul 10, 2016

കോട്ടയത്ത്‌ റയില്‍വേ മേല്‍പ്പാലത്തിന്റെ വിടവിലൂടെ വീണയാള്‍ മരിച്ചു

image അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കോട്ടയം നാഗമ്പടം റയില്‍വേ മേല്‍പാലത്തില്‍നിന്നു പാലത്തിന്റെ വിടവിലൂടെ റയില്‍വേ ലൈനിലേക്കു വീണ്‌ സ്വകാര്യ ബസ്‌ ജീവനക്കാരന്‍ മരിച്ചു. കുറുപ്പന്തറ കാഞ്ഞിരത്താനം തെന്നാറ്റില്‍ സെബാസ്റ്റ്യന്‍ (64) ആണ്‌ മരിച്ചത്‌. കോട്ടയം -എറണാകുളം റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ചിറയില്‍ ബസിലെ ഡോര്‍ ചെക്കറാണ്‌. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ചിറയില്‍ ബസിന്റെ കളക്ഷന്‍ സംബന്ധിച്ച കുറിപ്പാണ്‌ തിരിച്ചറിയാന്‍ സഹായിച്ചത്‌. ഇന്നലെ രാത്രി എട്ടുമണികഴിഞ്ഞാണ്‌ അപകടം. ഏതാനും ദിവസം മുമ്പാണ്‌ റയില്‍വേ ലൈനിനു മുകളിലൂടെയുള്ള നടപ്പാലം അടച്ചത്‌. അറ്റകുറ്റപ്പണികളുടെ ഭാഗമായി പാലത്തിന്റെ രണ്ടു സ്ലാബുകള്‍ ഇളക്കിമാറ്റിയിരുന്നു. ഇതറിയാതെ എത്തിയ സെബാസ്റ്റ്യാന്‍ താഴ്‌ചയിലേക്ക്‌ വീഴുകയായിരുന്നു. ഈ ഭാഗത്ത്‌ വെളിച്ചമില്ലാതിരുന്നതാണ്‌ മുന്നറിയിപ്പ്‌ ബോര്‍ഡ്‌ കാണാനാവാതെ പോയത്‌. പാളത്തിനു സമീപം ഒരാള്‍ കിടക്കുന്നതായി വിവരം ലഭിച്ച പൊലീസ്‌ എത്തിയപ്പോഴേയ്‌ക്കും സെബാസ്‌റ്റിയന്‍ മരിച്ചിരുന്നു. പാലത്തിന്റെ കവാടം അടക്കുന്നതിനായി ഉപയോഗിച്ച ഇരുമ്പഴികള്‍ക്കിടയിലൂടെയാണ്‌ ഇദ്ദേഹം പാലത്തില്‍ കയറിയതെന്നു സംശയിക്കുന്നതായി പൊലീസ്‌ വ്യക്തമാക്കി. മൃതദേഹം ഇന്നു പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.