Breaking News

Trending right now:
Description
 
Jul 09, 2016

വെള്ളാപ്പള്ളിയെ സംരക്ഷിക്കാന്‍ സമുദായതലത്തില്‍ പ്രതിരോധത്തിനു ഇന്ന്‌ തുടക്കം

image എസ്‌എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ്‌ പദ്ധതിയുമായി ബന്ധപ്പെട്ടു ക്രമക്കേടുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ്‌ നടപടിക്കൊരുങ്ങവേ സമുദായതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ എസ്‌എന്‍ഡിപി ഒരുങ്ങുന്നു. യോഗത്തിന്റെ കീഴിലെ യൂണിയനുകളെയും ശാഖായോഗങ്ങളെയും അണിനിരത്തി വിജിലന്‍സ്‌ നീക്കത്തിനെതിരേ പ്രതിരോധം തീര്‍ക്കാനാണ്‌ എസ്‌എന്‍ഡിപി തീരുമാനം. ഇതിന്റെ തുടക്കം ഇന്ന്‌ ആലപ്പുഴയില്‍ നടക്കും. നേതൃയോഗവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്‌. 11ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്‌. സമുദായാംഗങ്ങള്‍ക്കു സാമ്പത്തികമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കിയ പദ്ധതിയെ ആരോപണങ്ങളുന്നയിച്ച്‌ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു ക്രൈംബ്രാഞ്ച്‌ അന്വേഷണം അടക്കമുള്ള നീക്കങ്ങളെന്നാണു യോഗനേതൃത്വത്തിന്റെ നിലപാട്‌. പ്രതിഷേധ പരിപാടിയില്‍ ആളെ പങ്കെടുപ്പിക്കാന്‍ യൂണിയന്‍ നേതൃത്വം ശാഖാ നേതൃത്വങ്ങള്‍ക്കു നിര്‍ദേശം നല്‌കിയിട്ടുണ്ട്‌. അതേസമയം, മൈക്രോഫിനാന്‍സ്‌ പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികള്‍ വി.എസ്‌.അച്യുതാനന്ദനെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ സംബന്ധിച്ചു നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കാന്‍ എസ്‌എന്‍ഡിപി യോഗം കൗണ്‍സില്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.