Breaking News

Trending right now:
Description
 
Jul 09, 2016

സര്‍ക്കാര്‍ഭൂമിയുടെ വില്‍പ്പന: വീരേന്ദ്രകുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം

image സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശം വയ്‌ക്കുകയും വില്‌പന നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ ജനതാദള്‍ -യു നേതാവ്‌ എം.പി. വീരേന്ദ്രകുമാര്‍ എംപി, മുന്‍ എംഎല്‍എ എം.വി. ശ്രേയാംസ്‌ കുമാര്‍ എന്നിവര്‍ക്കെതിരേ ത്വരിതാന്വേഷണം നടത്താന്‍ തലശേരി വിജിലന്‍സ്‌ സ്‌പെഷല്‍ ജഡ്‌ജി വി. ജയറാം ഉത്തരവിട്ടു. കൊച്ചി പാലാരിവട്ടത്തെ പി.രാജന്‍ നല്‍കിയ പരാതി പരിഗണിച്ചാണു വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌. വയനാട്‌ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്‌ണഗിരി വില്ലേജില്‍പ്പെട്ട 137.99 ഏക്കര്‍ വരുന്ന തോട്ടം പ്ലാന്റേഷന്‍ ഭൂമിയില്‍ 135.14 ഏക്കര്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തുകയും ഇതില്‍ എം.പി. വീരേന്ദ്രകുമാറും മറ്റും ചേര്‍ന്നു 54.05 ഏക്കര്‍ ഭൂമി പലര്‍ക്കുമായി വില്‌പന നടത്തിയെന്നുമാണു പരാതി. 1988 ഓഗസ്റ്റ്‌ 30 ന്‌ വയനാട്‌ സബ്‌ കളക്ടര്‍ റവന്യൂബോര്‍ഡ്‌ സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയതായും പരാതിയിലുണ്ട്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, എം.വി. ശ്രേയാംസ്‌ കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരെ യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികളാക്കിയാണു പരാതി. വയനാട്‌ വിജിലന്‍സ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ ഡിവൈഎസ്‌പിക്കാണ്‌ അന്വേഷണ ചുമതല. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിക്കു കൈമാറണം.